ദൃക്സാക്ഷിയായി കാമുകി മാത്രം! ഡോ. ​പ​ട്ടേ​ലി​ന്‍റെ കൊ​ല​യാ​ളി​യെ സം​ബ​ന്ധി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 25,000 ഡോ​ള​ർ ഇ​നാം

വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ അമേരിക്കൻ ഐസിയു ഡോക്ടർ രാകേഷ് പട്ടേലിന്‍റെ കാർ തട്ടിയെടുക്കുന്നതിനിടയിൽ അതേ വാഹനം തട്ടി മരണപ്പെട്ട കേസിലെ പ്രതികളെകുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 25,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.

മാർച്ച് എട്ടിനായിരുന്ന ദാരുണമായ സംഭവം. ഡോ. രാകേഷ് റോഡരുകിൽ തന്‍റെ മേഴ്സിഡൻസ് ബെൻസ് കാർ നിർത്തി പുറത്തിറങ്ങി അവിടെ നിന്നിരുന്ന ഗേൾഫ്രണ്ടിനു സമ്മാനം കൈമാറുന്നതിനിടയിൽ എവിടെനിന്നോ വന്ന അക്രമികൾ ഡോക്ടറെ തട്ടിമാറ്റി കാർ തട്ടിയെടുക്കുകയായിരുന്നു.

ഇതു കണ്ടു പരിഭ്രമിച്ച ഡോ. രാകേഷ് കാറിന്‍റെ മുന്നിൽ കയറി നിന്നു തടസം സൃഷ്ടിച്ചുവെങ്കിലും അക്രമികൾ ഇതൊന്നും വകവയ്ക്കാതെ കാർ മുന്നോട്ടെടുത്തു.

കാർ തട്ടി നിലത്തുവീണ ഡോക്ടറുടെ ശരീരത്തിലൂടെ അക്രമികൾ കാർ അതിവേഗം ഓടിച്ചു പോകുകയും ചെയ്തു.

സംഭവത്തിനു ദൃക്സാക്ഷിയായി ഡോക്ടറുടെ കാമുകി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നുന്നത്. ഇവർക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിയും മുന്പ് എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ അക്രമികൾ അൽപം മാറി കാർ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

സംഭവം കഴിഞ്ഞ് ഇതുവരെയായിട്ടും പോലീസിന് അക്രമികളെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.

അപകടത്തിൽ മരിച്ച രാകേഷിന്‍റെ പിതാവും രണ്ടു സഹോദരങ്ങളും ഡോക്ടർമാരാണ്. ഞങ്ങളുടെ ഇളയമകനാണ് ഡോ. രാകേഷ് എന്ന് മാതാവ് ചാരുലത പറഞ്ഞു.

വാഷിംഗ്ടൺ ഡിസിയിൽ 2019 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ കാർ മോഷണം ഇരുനൂറു മടങ്ങ് വർധിച്ചിരിക്കുകയാണ്.

വാഹനമോഷണവും തട്ടിക്കൊണ്ടുപോകലും ഇവിടെ പ്രധാന കുറ്റകൃത്യങ്ങളായി മാറിയിരിക്കുന്നു.

പി.പി. ചെറിയാൻ

Related posts

Leave a Comment