വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെയുണ്ടാ ട്രോളുകളിൽ പ്രതികരിച്ച് സാമന്ത.
കഴിഞ്ഞ ദിവസം സാമന്ത പങ്കുവെച്ച പച്ചനിറത്തിലുള്ള ഗൗൺലുക്കാണ് ട്രോളുകൾ നേരിട്ടത്.
ആരു ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇതെന്നും തീരെ ചേരുന്നില്ലെന്നും കൂടുതൽ ഗ്ലാമറസായി എന്നുമൊക്കെ കമന്റുകൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.
നമ്മൾ സ്ത്രീകളെ, അവർ ധരിക്കുന്ന വസ്ത്രത്തിന്റെയും അവരുടെ നിറത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും സ്കിൻ ടോണിന്റെയുമൊക്കെ പേരിൽ വിലയിരുത്തും.
ആ പട്ടിക പോയിക്കൊണ്ടേയിരിക്കും. ഒരാൾ ധരിക്കുന്ന വസ്ത്രത്തെ ആധാരമാക്കി തിടുക്കത്തിൽ വിലയിരുത്തുക എന്നത് ഒരാൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യമാണ്.
ഇപ്പോൾ 2022-ലാണ് നിൽക്കുന്നത്. സ്ത്രീകളെ അവരുടെ ഹെംലൈനിന്റെയും നെക് ലൈനിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ഒന്ന് നിർത്തി അവനവനെ മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ചുകൂടേ?
ഒരു വ്യക്തിയെ അളക്കുകയും മനസിലാക്കുകയും ചെയ്യുന്ന രീതിയെ സൗമ്യമായി തിരുത്തിയെഴുതാം- – സാമന്ത കുറിച്ചു.
2018-ലായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിഞ്ഞത്.