അടുത്ത് ഇടപഴകിയപ്പോള്‍ ആ സത്യം തിരിച്ചറിഞ്ഞു; ഭാര്യ സ്ത്രീയല്ല..! വിവാഹമോചനം വേണമെന്ന ആവശ്യവുമായി യുവാവ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: തന്‍റെ ഭാര്യ സ്ത്രീയല്ലെന്നു വാദിച്ചു വിവാഹമോചന ഹർജി നൽകിയ യുവാവിന്‍റെ ഹർജിയിൽ പ്രതികരണമറിയിക്കാൻ ഭാര്യയോടു സുപ്രീം കോടതി നിർദേശിച്ചു.

താൻ വിവാഹം കഴിച്ചിരിക്കുന്ന വ്യക്തി മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം സ്ത്രീയല്ലെന്നും അതിനാൽ വിവാഹമോചനം വേണമെന്നുമായിരുന്നു മധ്യപ്രദേശിൽനിന്നുള്ള യുവാവിന്‍റെ ആവശ്യം.

എന്നാൽ, മധ്യപ്രദേശ് ഹൈക്കോടതിയിൽനിന്ന് അനുകൂലമായ ഉത്തരവ് ലഭിച്ചില്ല. മെഡിക്കൽ റിപ്പോർട്ട് പ്രകാരം സ്ത്രീയല്ല എന്നു തെളിഞ്ഞിട്ടില്ല എന്നതായിരുന്നു ഹൈക്കോടതിയുടെ നിഗമനം.

ഇതിനെത്തുടർന്നാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്. യുവാവിന്‍റെ ഹർജിയിൽ മറുപടി നൽകാൻ ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗളും എം.എം. സുന്ദ്രേഷും യുവതിയോട് ആവശ്യപ്പെട്ടു.

2016ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ, ആർത്തവമാണെന്ന കാരണം പറഞ്ഞതിനാൽ കുറെ ദിവസത്തേക്കു കിടക്ക പങ്കിട്ടില്ല.

പിന്നീട് ദിവസങ്ങൾക്കു ശേഷം താൻ ഭാര്യയുമായി ഇടപഴകിയപ്പോൾ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ തിരിച്ചറിഞ്ഞതായി ഹർജയിൽ പറയുന്നു.

യുവതിക്കു സാധാരണ സ്ത്രീകളുടേതു പോലെയുള്ള ലൈംഗികാവയവം ‍ആയിരുന്നില്ല. ആ ഭാഗം പൂർണമായി അടഞ്ഞതായിരുന്നു.

ആൺകുട്ടികളുടേതിനു സമാനമായ ചെറിയ ലൈംഗികാവയവം പകരം ഉണ്ടായിരുന്നെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഇതോടെ താൻ ഭാര്യയെ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി. അവർക്ക് “ഇംപെർഫോറേറ്റ് ഹൈമെൻ” എന്ന ആരോഗ്യപ്രശ്നമുണ്ടെന്നായിരുന്നു രോഗനിർണയത്തിൽ കണ്ടത്.

കട്ടിയുള്ള കന്യാചർമം യോനിയുടെ ദ്വാരം പൂർണമായും മറയ്ക്കുന്ന അവസ്ഥയാണ് ഇംപെർഫോറേറ്റ് കന്യാചർമം.

തന്‍റെ ഭാര്യയുടെ അവസ്ഥ ശസ്ത്രക്രിയയിലൂടെ ശരിയാക്കാൻ നിർദേശിച്ചെങ്കിലും ഗർഭധാരണത്തിനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടർ പറഞ്ഞു.

ഇതോടെ, വഞ്ചിക്കപ്പെട്ടതായി തോന്നി. മകളെ തിരികെ വിളിച്ചുകൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് താൻ ഭാര്യാപിതാവിനെ വിളിച്ചെന്നും ഹർജിക്കാരൻ പറയുന്നു.

പിതാവിനൊപ്പം പോയ പെൺകുട്ടി പിന്നീടു ശസ്ത്രക്രിയയ്ക്കു വിധേയയായി.

തുടർന്നു യുവതിയുമായി എത്തിയ പിതാവ് ഭീഷണി മുഴക്കി അവളെ തന്‍റെ വീട്ടിൽ കയറ്റി താമസിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

ഇതോടെയാണ് യുവാവ് ആദ്യം പോലീസിനെയും പിന്നീട് കോടതിയെയും സമീപിച്ചത്.

Related posts

Leave a Comment