കണ്ണൂർ: കടം കൊടുത്ത പണം തിരിച്ച് ചോദിച്ച വൈരാഗ്യത്തിൽ യുവാവിനെ അഞ്ചംഗ സംഘം വെട്ടി പരിക്കേൽപിച്ചു.
ബർണശേരിയിൽ താമസക്കാരനായ ആയിക്കരയിലെ മത്സ്യത്തൊഴിലാളിയും കൊല്ലം സ്വദേശിയുമായ വിൽഫ്രട്ട് (45)നെയാണ് അഞ്ചംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചത്.
ബർണശേരി സ്വദേശികളായ അതുൽ ജോൺ,രഞ്ജിത്ത്, നിഖിൽ, അലോഷി, കണ്ടാലറിയാവുന്ന ഒരാൾ തുടങ്ങി അഞ്ച് പേർ ചേർന്നാണ് വെട്ടിയതെന്നാണ് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. അതുൽ ജോണിന് വിൽഫ്രട്ട് പണം കടം കൊടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഈ പണം തിരികെ നൽകണമെന്ന് വിൽഫ്രട്ട് അതുലിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി.
ഇതിന്റെ വൈരാഗ്യത്തിലാണ് അതുൽ സുഹൃത്തുക്കളുമായെത്തി വിൽഫ്രട്ടിനെ വെട്ടി പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ വിൽഫ്രട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ അഞ്ചുപേരും ബർണശേരി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.
വിൽഫ്രട്ടിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.