ഉ​ത്സ​വ​പ്പ​റ​മ്പി​ൽ സം​ഘ​ർ​ഷം! നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ സിഐ​ക്ക് നേ​രെ യു​വാ​ക്ക​ൾ ക​ല്ലെ​റി​ഞ്ഞു; ത​ല​യ്ക്ക് പരിക്ക്‌

അ​മ്പ​ല​പ്പു​ഴ: ഉ​ത്സ​വ​പ്പ​റ​മ്പി​ൽ സം​ഘ​ർ​ഷം.​യു​വാ​ക്ക​ളു​ടെ ക​ല്ലേ​റി​ൽ സിഐ​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.​ പു​ന്ന​പ്ര സിഐ മു​ഹ​മ്മ​ദ് ലൈ​സാ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്.​

പു​ന്ന​പ്ര അ​റ​വു​കാ​ട് ശ്രീ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഉ​ത്സ​വ​പ്പ​റ​മ്പി​ൽ ന​ട​ന്ന സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ സിഐ​ക്ക് നേ​രെ യു​വാ​ക്ക​ൾ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.​

ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ സിഐ​യെ പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment