കാസർഗോഡ്: ഉദുമയിൽ അത്യാധുനിക സൗകര്യങ്ങളുള്ള വീടിന്റെ അടുക്കളവാതില്‍ പിക്കാസ് ഉപയോഗിച്ചു തകര്‍ത്ത് മോഷണം.
ജര്‍മന്‍ നിര്‍മിത ലോക്കുകളും ഇരുമ്പുപട്ടയുമടങ്ങുന്ന സുരക്ഷാസംവിധാനം തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തുകയറിയത്. 14 ലക്ഷം രൂപ വിലവരുന്ന കാറും സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കും കവര്‍ന്നു.
വിദേശ കപ്പലില്‍ എന്‍ജിനിയറായ സുനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള മുതിയക്കാലിലെ സുകൃതി എന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്. സുനിലിന്റെ ഭാര്യയും മക്കളും തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് രാത്രി കിടക്കുന്നത്.
സ്വര്‍ണവും പണവുമൊന്നും വീടിനുള്ളില്‍ സൂക്ഷിച്ചിരുന്നില്ല. ഇവ അന്വേഷിച്ച് അകത്തുള്ള തുണികളും മറ്റു സാധനങ്ങളുമെല്ലാം വലിച്ചുവാരിയിട്ട് അലങ്കോലമാക്കിയിട്ടുണ്ട്. ഈ തെരച്ചിലിനിടയിലാണ് കാറിന്റെ താക്കോല്‍ ലഭിച്ചതെന്ന് കരുതുന്നു.