ഭീഷ്മ പര്‍വം സിനിമയിലെ സൂപ്പര്‍ഹിറ്റ് ഗാനം ‘പറുദീസ’യുടെ ഇന്തോനേഷ്യന്‍ പതിപ്പ് വൈറലാകുന്നു.
സംവിധായകന് അമല്‍ നീരദാണ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിലെ വരികളും ഉള്‍പ്പെടുത്തിയുണ്ട്.
ഇയ്യുസ് ഡേസിയാനയും കൂട്ടരും ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. സുഷിന് ശ്യാമിന്റെ സംഗീതത്തില്‍ ശ്രീനാഥ് ഭാസിയാണ് പറുദീസ മലയാളം പതിപ്പില്‍ പാടിയിരിക്കുന്നത്.
ഭീഷ്മ പര്‍വത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാണ്. അതേസമയം, സിനിമ കേരളത്തിലെ ബോക്സ്ഓഫിസില്‍ നിന്നും 40 കോടി നേടികഴിഞ്ഞു.
റിലീസ് ചെയ്ത് 11ാം ദിവസമാണ് ചിത്രം 40 കോടി ക്ലബ്ബില്‍ ഇടം നേടിയത്. അതേസമയം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 75 കോടി പിന്നിട്ടുവെന്നാണ് വിവരം.
തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം. ആണ് കണക്കുകള്‍ പുറത്തുവിട്ടത്.