ഭ​ർ​ത്താ​വ് ചാ​റ്റ് ചെ​യ്യു​ന്ന യു​വ​തി​ക്കെ​തി​രേ അ​ശ്ലീ​ല പ്ര​ചാ​ര​ണം; ‘ക​ണ്ണൂ​രി​ൽ യു​വ​തി ഉ​ൾ​പ്പെ​ടെ 3 പേ​ർ​ക്കെ​തി​രേ കേ​സ്


ക​ണ്ണൂ​ർ: ഭ​ർ​ത്താ​വു​മാ​യി നി​ര​ന്ത​രം ചാ​റ്റിം​ഗ് ന​ട​ത്തു​ന്ന കൂ​ട്ടു​കാ​രി​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ണൂ​രിൽ ഒ​രു അ​ർ​ദ്ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രേ​യാ​ണ് കേ​സ്.​

പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വു​മാ​യി പ​രാ​തി​കാ​രി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച​താ​ണ് പു​ലി​വാ​ലാ​യി മാ​റി​യ​ത്.

പ്ര​തി​യു​ടെ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ ചാ​റ്റിം​ഗ് വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തു വ​ച്ചി​രു​ന്നു.

ഇ​തി​ലൂ​ടെ​യാ​ണ് ഭ​ർ​ത്താ​വ് ത​ന്‍റെ സു​ഹൃ​ത്താ​യ യു​വ​തി​യു​മാ​യി ചാ​റ്റിം​ഗ് ന​ട​ത്താ​റു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.തു​ട​ർ​ന്ന്, സു​ഹൃ​ത്താ​യ യു​വ​തി​ക്കെ​തി​രേ അ​ശ്ലീ​ല പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ‌

ഇ​തി​നെ​തി​രേ യു​വ​തി ടൗ​ൺ പോ​ലീ​സി​ൽ കേ​സ് ന​ല്കു​ക​യാ​യി​രു​ന്നു. അ​ശ്ലീ​ല പ്ര​ചാ​ര​ണം ന​ട​ത്തി​യ യു​വ​തി​യു​ടെ ഫെ​യ്സ്ബു​ക്ക് സു​ഹൃ​ത്തു​ക്ക​ളാ​ണ് പ്ര​തി​ക​ളാ​യ മ​റ്റ് ര​ണ്ടു​പേ​രും.

Related posts

Leave a Comment