സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയവരില്‍ ഏറെയും സെലിബ്രിറ്റികളായിരുന്നു.
നിമിഷ സജയന്, മറീന മൈക്കിള്‍, അമൃത സുരേഷ്, വിദ്യ വിനു മോഹന്‍, സച്ചിന് വാര്യര്‍, ബിജിബാല്‍ എന്നിവരെല്ലാം ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വന്നു പോയവരാണ്. ഇവര്‍ക്ക് ടാറ്റൂ ചെയ്ത ചിത്രങ്ങള്‍ സുജീഷ് തന്റെ ഫേസബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
മറ നീക്കി കയറിയ ടാറ്റൂ
കുറച്ചു നാളുകളായി സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ പതിക്കല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
ഇത്തരത്തില്‍ ടാറ്റൂ ചെയ്യാനെത്തിയ പെണ്‍കുട്ടിയെയാണ് സുജീഷ് പീഡിപ്പിച്ചതായി പരാതി ഉള്ളത്.
കൊച്ചി നഗരത്തില്‍ പുരുഷന്മാര് നടത്തുന്ന സ്റ്റുഡിയോകളില്‍ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ പതിക്കാന്‍ എത്തുന്നവരില്‍ ഏറെയും പെണ്‍കുട്ടികള്‍ തന്നെയാണ്.
തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈനുകളുമായി എത്തുന്നവരുണ്ട്. ചിലരാകട്ടെ സെക്സിയായിട്ടുള്ള ഡിസൈനുകള്‍ ടാറ്റൂ ആര്ട്ടിസ്റ്റിനോടു ചോദിച്ചു മനസിലാക്കി പതിപ്പിക്കുന്നവരാണ്.
ഏതു ഡിസൈന്‍ പതിക്കാൻ വന്നാലും അതു തെരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം കസ്റ്റമറിനുതന്നെയാണെന്ന് കൊച്ചിയിലെ ചില പുരുഷ ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ പറയുന്നു.
ഒരു മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ നീണ്ടു നില്ക്കുന്നത രീതിയിലാണ് ഇത്തരത്തിലുള്ള ടാറ്റൂ വര്‍ക്കുകള്‍ ചെയ്യുന്നത്.
വെറൈറ്റി ചെസ്റ്റ് ടാറ്റൂ
ചെസ്റ്റ് ടാറ്റൂ ആണ് പെൺകുട്ടികൾക്കിടയിൽ പ്രിയമുള്ള മറ്റൊരിനം. ചിലര്‍ മാറിടങ്ങളിൽ കാമുകന്റെ പേര് ടാറ്റൂ ചെയ്യാന്‍ എത്താറുണ്ടെന്നു കൊച്ചിയിലെ ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റ് പറഞ്ഞു.
ചെസ്റ്റ് ടാറ്റൂകളില്‍ തന്നെ വൈറൈറ്റി ഡിസൈനുകളാണുള്ളത്. ഫ്ളവര്‍ ചെസ്റ്റ് ടാറ്റൂ, സ്മാള്‍ ചെസ്റ്റ് ടാറ്റൂ, അണ്ടര്‍ ചെസ്റ്റ് ടാറ്റൂ, റോസ് ചെസ്റ്റ് ടാറ്റൂ, ചെസ്റ്റ് ക്വാട്ട് ടാറ്റൂ, ക്യൂട്ട് ചെസ്റ്റ് ടാറ്റൂ, ഫുള്‍ ചെസ്റ്റ് ടാറ്റൂ, ട്രൈബല്‍ ചെസ്റ്റ് ടാറ്റൂ, സ്റ്റാര്‍ ചെസ്റ്റ് ടാറ്റൂ,
ബട്ടര്‍ ഫ്ളൈ ചെസ്റ്റ് ടാറ്റൂ, ഹാര്‍ട്ട് ചെസ്റ്റ് ടാറ്റൂ, ഹെന്ന ചെസ്റ്റ് ടാറ്റൂ, ഡ്രാഗണ്‍ ചെസ്റ്റ് ടാറ്റൂ, കളര്‍ഫുള്‍ ചെസ്റ്റ് ടാറ്റൂ, മൂണ്‍ ചെസ്റ്റ് ടാറ്റൂ, ജോമെട്രിക് ചെസ്റ്റ് ടാറ്റൂ,
ജിപ്സി സ്റ്റൈല്‍ ചെസ്റ്റ് ടാറ്റൂ, സ്ക്രിപ്റ്റ് ചെസ്റ്റ് ടാറ്റൂ, സ്നേക്ക് ചെസ്റ്റ് ടാറ്റൂ, ഫെതര്‍ ചെസ്റ്റ് ടാറ്റൂ, ആരോ ചെസ്റ്റ് ടാറ്റൂ എന്നിങ്ങനെ പോകുന്നു നെഞ്ചിലെ ടാറ്റൂ ഡിസൈനുകൾ.
തോളുകളില്‍ ടാറ്റൂ അടിക്കുന്നതും ട്രെന്‍ഡാണ്. ബട്ടര്‍ഫ്ളൈ ടാറ്റൂ, ഫൈന്‍ ലൈന്‍ ഷോള്‍ഡര്‍ ടാറ്റൂ, ഫ്ളവര്‍ ഷോള്‍ഡര്‍ ടാറ്റൂ എന്നിവയൊക്കെയാണ് സ്ത്രീകളുടെ തോളില്‍ ഇടംപിടിച്ചിരിക്കുന്നത്.
ബാക്ക് ടാറ്റൂ
വസ്ത്രങ്ങളുടെ പുറകുവശം അല്പം താഴ്ത്തി വെട്ടിയത് പ്രിയമായവര്‍ ബാക്ക് ടാറ്റൂ ഉപയോഗിക്കാറുണ്ട്.
സ്നേക്ക് ടാറ്റൂവും സ്പൈന്‍ ടാറ്റുവുമൊക്കെയാണ് ഇത്തരത്തില്‍ അടിക്കുന്നത്. പോര്‍ട്രേറ്റ് ടാറ്റൂ ചെയ്യുന്നതും യുവതികള്‍ക്കിടയില്‍ ഹരമാണ്.
ഡിസൈനുകള്‍ ഏറെ
ബോളിവുഡ് നടികളില്നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് അല്പം അള്‍ട്രാ മോഡേണ്‍ ആയിട്ടുള്ള സ്ത്രീകള്‍ക്കായി ഏതു ഡിസൈനും ശരീരഭാഗത്തില്‍ എവിടെയും പതിച്ചുകൊടുക്കാൻ ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ തയാറാണ്.
ഇതൊക്കെ കേട്ടു സാധാരണക്കാർ മൂക്കത്തു വിരൽ വച്ചേക്കാം. പക്ഷേ, നടക്കുന്നത് ഇതൊക്കെയാണ്.
ടീനേജ് പെണ്‍കുട്ടികള്‍ പോലും രഹസ്യഭാഗങ്ങളിൽ പോലും ടാറ്റു പതിക്കാനായി തനിച്ചും പുരുഷ സുഹൃത്തുക്കള്‍ക്കുമൊപ്പവും ടാറ്റൂ സെന്ററുകളില്‍ എത്താറുണ്ട്.
കടവന്ത്രയിലെ ഒരു ടാറ്റൂ സെന്ററില്‍ ചെന്നപ്പോൾ കണ്ടത് ടാറ്റൂ പതിക്കനായി മൂന്നു ടീനേജുകാരികള് കാത്തിരിക്കുന്നതാണ്.
ശരീരത്തില്‍ എവിടെ ടാറ്റു പതിക്കുന്നു എന്നതു വ്യക്തിപരമായ കാര്യമാണെന്നാണ് ഈ വിദ്യാർഥിനികളോടു ചോദിച്ചപ്പോൾ പറഞ്ഞത്.
പണ്ടൊക്കെ രഹസ്യ ഭാഗങ്ങളിൽ ടാറ്റു പതിക്കുന്നതിനെക്കുറിച്ചു ചോദിക്കാനും സംസാരിക്കാനുമൊക്കെ പെൺകുട്ടികൾക്കു നാണവും പേടിയുമൊക്കെയായിരുന്നു.
എന്നാൽ, ഇന്ന് ഒരു വിഭാഗം പെൺകുട്ടികൾ ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടാനും ചെയ്യിക്കാനും യാതൊരു മടിയുമില്ലാത്തവരായി മാറിയിരിക്കുന്നു.
ഇപ്പോൾ മടിയില്ലാതെ സ്ത്രീകള്‍ സ്വകാര്യ ഇടങ്ങളില്‍ ടാറ്റൂ പതിക്കാൻ എത്താറുണ്ടെന്നു പാലാരിവട്ടത്തെ ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റ് പറഞ്ഞു.
ഇത്തരം സംസാരങ്ങളും തുറന്നു പറച്ചിലുകളുമാണ് സുജീഷിനെപ്പോലുള്ളവർ ദുരുപയോഗിക്കാനുള്ള സാഹചര്യമായി ചൂഷണം ചെയ്യുന്നത്.
കുറച്ചു നാളുകളായി സ്ത്രീകളുടെ ലൈംഗികാവയവം ടാറ്റൂവായി പതിക്കുന്നതിനോട് സ്ത്രീകള്‍ക്ക് പ്രിയം അല്പം കൂടുതലാണെന്നാണ് ടാറ്റൂ ആര്‍ട്ടിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്.
നൈക്ക് വജൈന ടാറ്റൂ, സൈഡ് വാഗ് ടാറ്റൂ, ബട്ടര്‍ ഫ്ളൈ വജൈന ടാറ്റൂ, ഫ്ളോറല്‍ വജൈന ടാറ്റൂ, ലൈന്‍ വര്‍ക്ക് വജൈന ടാറ്റൂ, റോസ് ടാറ്റൂ എന്നീ ഡിസൈനുകളൊക്കെയാണ് ഇതിലുള്ളത്.
ലെറ്റര്‍ മീയും സ്മോള്‍ ഹാര്‍ട്ടും ഫ്ളൈയും ഹാർട്ടുമൊക്കെ ടാറ്റൂ ചെയ്യാൻ ഇന്നു സ്ത്രീകള്‍ക്കു മടിയില്ലാതായി.
തുടകളില്‍ ടാറ്റൂ അടിക്കാന്‍ എത്തുന്നത് അല്പം മുതിര്‍ന്ന സ്ത്രീകളാണ്. ലയണ്‍ തൈ ടാറ്റൂ, റോസ് തൈ ടാറ്റൂ, ട്രാഗണ്‍ ടാറ്റൂ എന്നിവയ്ക്കാണ് ഡിമാന്‍ഡ്.
(തുടരും)