വെള്ളറട: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സഹോദരനും സംഘവും അറസ്റ്റിൽ.
ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ആശാകുമാരിയെ കഴിഞ്ഞ 14ന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് സഹോദരനുള്‍പ്പെടെ നാലുപേര്‍ പിടിയിലായത്.
കത്തിപ്പാറ ജംഗ്ഷനു സമീപത്തുവച്ച് ആശാകുമാരിയും സഹോദരനായ ഗഹന്‍ ദീപും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്ന്നെത്തിയ മറ്റൊരു സഹോദരനായ ഗഗന് ദീപും സംഘവും ആശയേയും ഗഹന്‍ ദീപുവിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചശേഷം ലോറി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
സംഭവത്തിൽ ആക്രമണത്തി നിരയായവരുടെ സഹോദരന് ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ഗഗന്‍ദീപ് (30) വെള്ളറട കാരമൂട് മജുന ഭവനില്‍ മനു (24) കന്യാകുമാരി ജില്ലയിലെ പാകോട് കല്ലട വീട്ടില്‍ ജോണ്‍ ജപകുമാര്‍ (30) ആസാം സ്വദേശി ദേവ് നാഥ് (24) എന്നിവരാണ് പിടിയിലായത് .
സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃതുല്‍കുമാര്‍, എ എസ്ഐമാരായ ശശികുമാര്‍, സുനില്‍കുമാര്‍, സിപിഒമാരായ സുനില്‍, പ്രതീപ് അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാൻഡു ചെയ്തു.