കെ ​റെ​യി​ലി​നെ എ​തി​ർ​ത്താ​ൽ സു​ധാ​ക​ര​ന്‍റെ നെ​ഞ്ച​ത്ത് കൂ​ടി ട്രെ​യി​ന്‍ ഓ​ടി​ക്കും; അതിവേഗ വിവാദവുമായി ​സിപി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി

 

ഇ​ടു​ക്കി: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ​തി​രെ വീ​ണ്ടും വി​വാ​ദ പ്ര​സം​ഗ​വു​മാ​യി സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി വ​ർ​ഗീ​സ്.

കെ ​റെ​യി​ലി​നെ എ​തി​ര്‍​ത്താ​ല്‍, സു​ധാ​ക​ര​ന്‍റെ നെ​ഞ്ച​ത്ത് കൂ​ടി ട്രെ​യി​ന്‍ ഓ​ടി​ച്ച്, പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന പാ​ര്‍​ട്ടി പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ല്ല് പി​ഴു​തെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​നെ, ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ പി​ഴു​തെ​ടു​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം ത​ട​യാ​നാ​ണ് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ശ്ര​മി​ക്കു​ന്ന​തെ​ന്നും വ​ർ​ഗീ​സ് ആ​രോ​പി​ച്ചു.

Related posts

Leave a Comment