ക​ള്ള​നോ​ട്ട് നൽകി ബിവറേജിൽ നിന്ന് മദ്യം വാങ്ങാൻ ശ്രമം; സനുവിനെ കുടുക്കിയപ്പോൾ കള്ളനോട്ടിന്‍റെ തല തമിഴ്നാട്ടിൽ

വി​തു​ര : 500 രൂ​പ​യു​ടെ 81 വ്യാ​ജ നോ​ട്ടു​ക​ളു​മാ​യി നാ​ലം​ഗ സം​ഘ​ത്തെ വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​

വ്യാ​ഴാ​ഴ്ച രാ​ത്രി വി​തു​ര ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റി​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ പൊ​ന്മു​ടി കു​ള​ച്ചി​ക്ക​ര സ്വദേ​ശി സ​നു​വി​ൽ നി​ന്നാ​ണ് വ്യാ​ജ നോ​ട്ട് ആ​ദ്യം പി​ടി​കൂ​ടി​യ​ത്.

ഇ​വി​ടെ ന​ൽ​കി​യ നാ​ല് 500 രൂ​പ നോ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സ​നു​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വ്യാ​ജ​നോ​ട്ടാ​ണ് ന​ൽ​കി​യ​തെ​ന്നും പൊ​ന്മു​ടി സ്വ​ദേ​ശി​യാ​യ ത​ങ്ക​യ്യ​നാ​ണ് നോ​ട്ട് ന​ൽ​കി​യ​തെ​ന്ന് സ​നു പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി .

തു​ട​ർ​ന്ന് പൊ​ന്മു​ടി​യി​ലെ​ത്തി ത​ങ്ക​യ്യ​ൻ, ര​മേ​ശ​ൻ,കു​ട്ട​പ്പ​ൻ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 77 വ്യാ​ജ നോ​ട്ടു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി.

ക​ള്ള​നോ​ട്ടി​ന്‍റെ ഉ​റ​വി​ടം ത​മി​ഴ്നാ​ടാ​ണെ​ന്നും ഇ​വ​ർ​ക്ക് ത​മി​ഴ്നാ​ട് തൂ​ത്തു​കു​ടി സ്വ​ദേ​ശി​യാ​ണ് നോ​ട്ടു​ക​ൾ ന​ൽ​കി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

നെ​ടു​മ​ങ്ങാ​ട്, വി​തു​ര സ്ഥ​ല​ങ്ങ​ളി​ൽ ത​ണ്ണി​മ​ത്ത​ൻ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണ് ഈ ​ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ​ന്നും ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment