ജോ​ലി ചെ​യ്താ​ൽ പൈ​സ കി​ട്ട​ണം


പൈ​സ​യു​ടെ കാ​ര്യ​ത്തി​ല്‍ ഒ​രു കോം​പ്ര​മൈസും ചെ​യ്യി​ല്ല എ​ന്ന് എ​ന്നെപ്പറ്റി ആ​ള്‍​ക്കാ​ര്‍ പ​റ​യാ​റു​ണ്ട്. അ​തു​കൊ​ണ്ട് കു​റ​ച്ച് ന​ല്ല വേ​ഷ​ങ്ങ​ള്‍ പോ​യി​ട്ടു​ണ്ട്.

ഈ ​സം​വി​ധാ​യ​ക​ന്, ഇ​ന്ന പ​ട​ത്തി​ന് ഇ​ത്ര രൂ​പ കി​ട്ട​ണം എ​ന്ന് പ​റ​യു​ന്ന ആ​ള​ല്ല ഞാ​ന്‍. പു​തി​യ ആ​ളാ​യാ​ലും പ​ടം ഓ​ട​ത്തി​ല്ലെ​ന്ന് തോ​ന്നു​വാ​ണേ​ലും എ​ന്‍റെ ക​ഥാ​പാ​ത്രം എ​ന്നെ​ക്കൊ​ണ്ടു ഭം​ഗി​യാ​ക്കാ​ന്‍ നോ​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍ .

ജോ​ലി ചെ​യ്താ​ല്‍ പൈ​സ കി​ട്ട​ണം. അ​ത് ചോ​ദി​ച്ചു വാ​ങ്ങി​ക്കു​മ്പോ​ള്‍ അ​യാ​ള്‍​ക്ക് അ​ഹ​ങ്കാ​ര​മാ​ണെ​ന്നും പൈ​സ കൂ​ടു​ത​ല്‍ ചോ​ദി​ക്കു​മെ​ന്നും പ​റ​യും.

കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ വി​ളി​ക്ക​ണ്ട. ഇ​ത് അ​ഹ​ങ്കാ​ര​ത്തി​ല്‍ പ​റ​യു​ന്ന​ത​ല്ല. അ​ല്ലെ​ങ്കി​ല്‍ അ​ങ്ങ​നൊ​രു ക​ഥാ​പാ​ത്ര​മാ​യി​രി​ക്ക​ണം. എ​ന്നാ​ല്‍ ചി​ല വേ​ഷ​ങ്ങ​ള്‍​ക്കാ​യി റെ​മ്യൂ​ണ​റേ​ഷ​നി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്തി​ട്ടു​മു​ണ്ട്. -സാ​യ് കു​മാ​ർ

Related posts

Leave a Comment