കോട്ടയം: റോഡിലൂടെ യാത്ര ചെയ്യുന്പോൾ റോഡ് നിർമിച്ച തൊഴിലാളികളെ ഓർക്കണം. അവരെ മറക്കാൻ സാധിക്കില്ല.
61 വർഷങ്ങൾക്കു മുന്‍പ് കിഴക്കൻ മലയോരത്തെ പ്രധാന റോഡായ ഈരാറ്റുപേട്ട- വാഗമണ്‍ റോഡിന്റെ നിർമാണത്തിൽ പങ്കെടുത്ത് മരണപ്പെട്ട തൊഴിലാളികളെ ഓർമിക്കുന്നതിനായിട്ടാണ് റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ തീക്കോയി പഞ്ചായത്ത് സ്മാരക സ്തൂഭം സ്്ഥാപിച്ചിരിക്കുന്നത്.
കുന്നും മലകളും നിറഞ്ഞ പ്രദേശം നിരവധി തൊഴിലാളികളുടെ ശ്രമഫലമായിട്ടാണ് റോഡാക്കി മാറ്റിയത്. യന്ത്രങ്ങളും മറ്റു ആധുനിക സംവിധാനങ്ങളൊന്നുമില്ലാതിരുന്ന സമയത്ത് ഒരു വർഷത്തോളം സമയമെടുത്താണ് കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പി്ക്കുന്ന ഈരാറ്റുപേട്ട-തീക്കോയി- വാഗമണ്‍ റോഡ് തുറന്നത്. ഈരാറ്റുപേട്ട- വാഗമണ്‍ സംസ്ഥാന ഹൈവേ 1961-ൽ ഗതാഗതത്തിനായി തുറന്നു കെടുത്തതിന്റെ ഓർമയ്ക്കായി തീക്കോയി ടൗണിലാണ് പഞ്ചായത്ത് തീക്കോയി സ്തൂഭം സ്ഥാപിച്ചിരിക്കുന്നത്.
കാടുപിടിച്ചു കിടന്ന സ്തൂഭത്തിന്റെ നവീകരണം തീക്കോയി പഞ്ചായത്തു ഏറ്റെടുത്തു പൂർത്തിയാക്കുകയായിരുന്നു. കാടും മാലിന്യങ്ങളുമൂലം മറഞ്ഞു കിടന്നിരുന്ന സ്തംഭം ഇപ്പോൾ വളരെ മനോഹരമായി നവീകരിക്കുവാൻ കഴിഞ്ഞു.
വാഗമണ്‍ റോഡിന്റെ നിർമാണ ഘട്ടത്തിൽ മരണപ്പെട്ട തൊഴിലാളികളുടെ ഓർമ്മയ്ക്കായിട്ടാണ് 1961-ൽ സ്തംഭം സ്ഥാപിച്ചത്.
വാഗമണിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെ സ്തൂഭം സന്ദർശി്ച്ചാണ് കടന്നു പോകുന്നത്. സ്തൂഭത്തിനോടു ചേർന്നാണ് സ്ഥലനാമ സൂചിക ബോർഡും സ്ഥാപിച്ചിരിക്കുന്നത്.