ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മൈ​ക്രോ​വേ​വ് ഓ​വ​നി​ൽ മ​രി​ച്ച നി​ല​യി​ൽ; ഞെട്ടലിൽ നാട്ടുകാർ; അന്വേഷണം ആരംഭിച്ചുപോലീസ്

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ മൈ​ക്രോ​വേ​വ് ഓ​വ​നി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ദ​ക്ഷി​ണ ഡ​ല്‍​ഹി​യി​ലെ ചി​രാ​ഗ് ഡി​ല്ലി​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ വ​ച്ചി​രു​ന്ന മൈ​ക്രോ​വേ​വ് ഓ​വ​നി​ലാ​ണ് കു​ഞ്ഞി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല ​ഭി​ക്കു​ന്ന​ത്. അ​യ​ല്‍​വാ​സി​യാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പോ​ലീ​സെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.

കു​ഞ്ഞ് എ​ങ്ങ​നെ ഓ​വ​നി​ലു​ള്ളി​ല്‍ കു​ടു​ങ്ങി​യെ​ന്ന​ത​ട​ക്കം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment