തിരുവനന്തപുരം: കിളിമാനൂരിൽ ബൈക്കപകടത്തിൽ വ്യാപാരി മരിച്ചു. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കിളിമാനൂരിന് സമീപം ആരൂരിൽ ആയിരുന്നു അപകടം.
ജീവനക്കാരനെ വീട്ടിൽ കൊണ്ടക്കിയ ശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങവെയാണ് മണികണ്ഠന് അപകടം സംഭവിച്ചത്.
അതേസമയം മണികണ്ഠന്റെ ശരീരത്തിൽ വെട്ടേറ്റതു പോലെയുള്ള പാടുകളുണ്ടെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കിട്ടുകയുള്ളുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അപകട സമയത്ത് മറ്റൊരു വാഹനത്തിൽ ചിലർ സംഭവ സ്ഥലത്തെത്തിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് പറഞ്ഞു.
അപകടത്തെ തുടർന്ന് മണികണ്ഠനെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിളിമാനൂർ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ു