ചെറായി: മുനന്പം ഹാർബറിൽ കൂറ്റൻ ആളെപിടിയൻ സ്രാവുമായി ചൂണ്ട ബോട്ട് എത്തി. ഏതാണ്ട് 12 അടിയോളം നീളവും 500 കിലോ തൂക്കവും വരുന്ന സ്രാവാണ് ഇന്നു രാവിലെ ഹാർബറിൽ ലേലത്തിനായി എത്തിച്ചത്.
അര ലക്ഷത്തോളം രൂപക്കാണ് വിറ്റത്. തൊലിയും മറ്റും എടുത്തശേഷം ആവശ്യക്കാർക്ക് കറിവയ്ക്കാൻ മുറിച്ച് വിൽക്കുകയാണ് ലേലത്തിലെടുത്തവരുടെ ലക്ഷ്യം.
ഇത്തരം സ്രാവുകളുടെ മാംസം നല്ല ഡിമാന്‍ഡ് ഉള്ളതാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വലിയ ഉരുണ്ട തലയും വലിയ പല്ലുകളുമുള്ള ഇതിനെ തലയൻ സ്രാവെന്നാണ് വിളിക്കുന്നത്. വളരെ അപകടകാരിയായ ഇത്തരം സ്രാവുകൾ ആക്രമണകാരികളാളെന്നും ഇവർ പറയുന്നു.