കൊച്ചി: മീ ടൂ എന്നതിന്റെ അർഥം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് നടൻ വിനായകൻ.
ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകളെ ക്ഷണിക്കുന്നതാണോ മീ ടൂവെന്നും ഒരുത്തീ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ വിനായകൻ ചോദിച്ചു.
ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപെടുവാൻ തോന്നിയാൽ അത് നേരിട്ട് ചോദിക്കും.
അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യും. ഇതിൽ അസ്വഭാവികത തോന്നിന്നില്ലെന്നും വിനായകൻ പറഞ്ഞു.
വിനായകന്റെ വാക്കുകൾ..
‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും.
എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്.
അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ – വിനായകൻ പറഞ്ഞു.