കോയന്പത്തൂർ : ശരവണംപ്പട്ടിയിൽ നിന്നും 16 വയസുകാരിയുൾപ്പെടെ രണ്ടു പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയ മുൻ അധ്യാപകനെ എട്ടുമാസത്തിനു ശേഷം പോലീസ് അറസ്റ്റു ചെയ്തു.
സേലം ആത്തൂർ മണിമാരൻ എന്ന ചിന്നതന്പി ആണ് ആണ് അറസ്റ്റിലായത്.ഇയാൾ നൃത്താധ്യാപകനെന്ന വ്യാജേന സർവണാംപ്പട്ടിയിൽ വാടക വീട്ടിൽ താമസിക്കവെ 2021 ജൂലൈയിൽ അയൽവാസിയായിരുന്ന 16 വയസുകാരിയെയും കൂട്ടി കന്യാകുമാരിയിലെ ശുചീന്ദ്രത്തിൽ താമസിക്കുകയും അവിടെ വെച്ച് പരിചയപ്പെട്ട 19 വയസു പ്രായമുള്ള പെണ്‍കുട്ടിയെയും കൂട്ടി കടന്നു കളയുകയുമായിരുന്നു.
മണിമാരനായി കോയന്പത്തൂർ പോലീസും കന്യാകുമാരി പോലീസും എട്ട് സ്പെഷ്യൽ ടീമുകൾ രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു.
കന്യാകുമാരി സ്വദേശിനിയായ പെണ്‍കുട്ടി തന്റെ വീട്ടിലേക്ക് വിളിച്ച് തങ്ങൾ തിരുപ്പതിയിലുണ്ടെന്നും മണിമാരൻ തങ്ങളെക്കൊണ്ട് ചായകച്ചവടം നടത്തിക്കുകയാണെന്നും അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് തിരുപ്പതിയിലെത്തി മണിമാരനെ അറസ്റ്റു ചെയ്ത് പെണ്‍കുട്ടികളെ മോചിപ്പിക്കുകയായിരുന്നു.