മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ വേണ്ടി ചെങ്ങന്നൂരില്‍ കെ റെയില്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം.
എന്നാല്‍ ആരോപണങ്ങളെയെല്ലാം മന്ത്രി സജി ചെറിയാന് നിഷേധിച്ചു. അലൈന്മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കില്‍ തന്നെ വീട് വിട്ടു നല്കാന് തയ്യാറാണെന്നും സജി ചെറിയാന് പറഞ്ഞു.
വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നല്കാന് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാന് അവകാശപ്പെട്ടു.
പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാല്‍ അലൈന്‍മെന്റിലെ മാറ്റം മനസിലാകുമെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്.
സജി ചെറിയാന് ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് വച്ച് വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സജി ചെറിയാന് വിശദീകരണവുമായെത്തിയത്.