വീട്ടിൽ എന്റെ വിവാഹ ആലോചനകള്‍ നടക്കുന്നതിനിടെ ഒരു ദിവസം ഞാൻ സുഹൃത്തായ അരവിന്ദിനെ കണ്ടു.
എന്തായി വിവാഹ ആലോചനകള്‍ എന്ന് ഞാന്‍ അരവിന്ദിനോട് ചോദിച്ചു. അപ്പോള്‍ ആ വീട്ടില്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്നായിരുന്നു അരവിന്ദ് നല്കിയ മറുപടി.
എനിക്കും ആലോചനകള്‍ തുടങ്ങിയെന്ന വിവരം ഞാൻ അരവിന്ദിനോടും പറഞ്ഞു. അന്ന് വീട്ടിലെത്തിയപ്പോള്‍ എന്നെ തേടി അരവിന്ദിന്റെ ഒരു മെസേജ് എത്തുകയായിരുന്നു.
‘എങ്കില്‍ പിന്നെ ഞാന്‍ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ’ എന്നായിരുന്നു അരവിന്ദിന്റെ മെസേജ്.
കുഴപ്പമില്ല, പക്ഷെ അച്ഛന്റെയും അമ്മയുടെയും എല്ലാം സമ്മതത്തോടെയും അനുഗ്രഹത്തോടെയും ആയിരിക്കണം എന്നായിരുന്നു എന്റെ മറുപടി. -ശരണ്യ