മുംബൈ: എക്സ്പ്രസ് ട്രെയിനു മുന്പില് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച 18 വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഠല്വാടി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
ഫ്ലാറ്റ്ഫോമിന്റെ അറ്റത്ത് ട്രെയിൻ നോക്കി നിൽക്കുന്ന കൗമാരക്കാരനോടു പിറകിലേക്കു നീങ്ങിനില്ക്കാന് ഗവണ്മെന്റ് റെയില്‍വേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥന് പറയുന്നുണ്ട്.
എന്നാൽ, ട്രെയിൻ വരുന്നതു കണ്ടതോടെ കൗമാരക്കാരൻ ട്രാക്കിലേക്കു ചാടി.പെട്ടെന്ന് ഉദ്യോഗസ്ഥന് ട്രാക്കിലേക്കു ചാടിയിറങ്ങി മിന്നൽ വേഗത്തിൽ കുട്ടിയെ അപ്പുറത്തേക്കു തള്ളി മാറ്റി. ഈ സമയം ട്രെയിൻ കടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
എന്തിനാണ് ട്രെയിനു മുന്നില്‍ ചാടിയതെന്നു പറഞ്ഞില്ലെന്നും കുട്ടി വല്ലാതെ പേടിച്ചിരുന്നതായും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
A 35-year-old government railway police (GRP) constable jumped on the railway tracks moments before an express train was to pass to save an 18-year-old who allegedly tried to die by suicide at Vithalwadi railway station @SachinKalbag @htTweets @HTMumbai pic.twitter.com/UA4NCf8lXF
— Megha Pol (@Meghapol) March 23, 2022