വിവാഹ വേദി ല​ണ്ട​നിലെ സുരക്ഷാ ജ​യി​ൽ; പ്രധാന അതിഥികളായി മക്കളും; വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജ് വി​വാ​ഹി​ത​നാ​യി

ല​ണ്ട​ൻ: വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജ് വി​വാ​ഹി​ത​നാ​യി. കാ​മു​കി സ്റ്റെ​ല്ല മോ​റി​സി​നെ ല​ണ്ട​ൻ ജ​യി​ലി​ൽ വ​ച്ചാ​ണ് അ​ദ്ദേ​ഹം വി​വാ​ഹം ചെ​യ്ത​ത്.

തെ​ക്കു​കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള ജ​യി​ലി​ൽ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്. നാ​ല് അ​തി​ഥി​ക​ൾ, ര​ണ്ട് ഔ​ദ്യോ​ഗി​ക സാ​ക്ഷി​ക​ൾ, ര​ണ്ട് സു​ര​ക്ഷാ ഗാ​ർ​ഡു​ക​ൾ എന്നിവർ മാ​ത്ര​മാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഗ​ബ്രി​യേ​ൽ, മാ​ക്സ്, അ​സാ​ൻ​ജി​ന്‍റെ പി​താ​വ്, സ​ഹോ​ദ​ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മൂ​ലം വി​വാ​ഹ ച​ട​ങ്ങി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്കും ജ​യി​ലി​ൽ പ്ര​വേ​ശ​ന അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.2019 മു​ത​ൽ ബെ​ൽ​മാ​ർ​ഷ് ജ​യി​ലി​ൽ ത​ട​വി​ലാ​ണ് അ​സാ​ൻ​ജ്.

അ​മേ​രി​ക്ക​ൻ സൈ​നി​ക ര​ഹ​സ്യ​ങ്ങ​ളും ന​യ​ത​ന്ത്ര രേ​ഖ​ക​ളും പു​റ​ത്തു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 18 കേ​സു​ക​ളാ​ണ് അ​സാ​ൻ​ജി​നെ​തി​രെ​യു​ള്ള​ത്.

ല​ണ്ട​നി​ലെ ഇ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ ഏ​ഴ് വ​ർ​ഷ​ത്തോ​ളം അ​ഭ​യം തേ​ടി​യി​രു​ന്നു ജൂ​ലി​യ​ൻ അ​സാ​ൻ​ജ്.

എം​ബ​സി​യി​ലെ താ​മ​സ​ക്കാ​ലം സ്റ്റെ​ല്ല​ക്കൊ​പ്പ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​രു​വ​ർ​ക്കും ഈ ​ബ​ന്ധ​ത്തി​ൽ ര​ണ്ട് മ​ക്ക​ളു​ണ്ട്. 2015ലാ​ണ് ഇ​വ​രു​ടെ ബ​ന്ധം ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment