കന്നട സിനിമകളെല്ലാം പാതി വേവിച്ച ഭക്ഷണം പോലെയാണ്. ഒന്നുകിൽ കഥാപാത്ര രൂപീകരണം പൂർണമായിരിക്കില്ല. അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾ മാത്രം മുന്നിൽ കണ്ടുള്ളതായിരിക്കും.
ആസൂത്രണത്തിന് കൂടുതൽ പരിശ്രമം കന്നട സിനിമകൾക്ക് ആവശ്യമാണ്.സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ കുറച്ച് കഥാപാത്രങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മിക്കപ്പോഴും നായികമാർക്ക് പോലും കാര്യമായൊന്നും ചെയ്യാനില്ല.മറ്റ് കഥാപാത്രങ്ങളെ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ആളുകൾ കാണുന്നില്ല.
ഒടിടിയിൽ ഇത്രയും നല്ല ഉള്ളടക്കങ്ങൾ വരുമ്പോൾ വാണിജ്യ സിനിമയുടെ ഭാവിയെന്താകും എന്ന് ഞാൻ ചിന്തിക്കാറുണ്ട്.
-സുധാ റാണി