ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളില്‍ അവര്‍ക്കു ഭരണഘടനയുടെ 29, 30 വകുപ്പുകള്‍ പ്രകാരമുള്ള അവകാശങ്ങള്‍ നല്‍കാവുന്നതാണെന്നു കേന്ദ്ര സര്‍ക്കാര്‍.
അതത് സംസ്ഥാന സര്‍ക്കാരിന് ഇതിനാവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
മിസോറം, നാഗാലാന്‍ഡ്, മണിപ്പുര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, ലക്ഷദ്വീപ്, ലഡാക്ക്, കശ്മീര്‍ എന്നിവിടങ്ങളില്‍ എണ്ണത്തില്‍ കുറവായതിനാല്‍ ഹിന്ദുക്കള്‍ക്കു ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജിയിലാണു കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ചുള്ളതാണ് ഭരണഘടനയുടെ 29-ാം അനുഛേദം. ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നടത്താനുമുള്ള അവകാശമാണ് 30-ാം അനുഛേദത്തില്‍ പറയുന്നത്.
സംസ്ഥാനത്തെ ജനസംഖ്യ പരിശോധിച്ച് ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കാന്‍ സംസഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നു ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം സംബന്ധിച്ച ടി.എം.എ. പൈ കേസിലെ വിധിന്യായത്തില്‍ സുപ്രീം കോടതിയുടെ പതിനൊന്നംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
യഹൂദന്മാരെ മഹാരാഷ്ട്ര സര്‍ക്കാര്‍ മതന്യൂനപക്ഷമായും ഉറുദു, തെലുങ്ക്, മലയാളം, തമിഴ്, മറാത്തി, തുളു ഭാഷകള്‍ ഉപയോഗിക്കുന്നവരെ കര്‍ണാടക സര്‍ക്കാര്‍ ഭാഷാന്യൂനപക്ഷമായും പ്രഖ്യാപിച്ചിട്ടുള്ള കീഴ്വഴക്കം ഹര്‍ജിക്കാരനായ അശ്വനി ഉപാധ്യായ വിശദീകരിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളില്നിന്നുള്ളവര്ക്കായുള്ള വിവിധ ക്ഷേമപദ്ധതികള്‍ക്കു ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ദേശീയ ന്യൂനപക്ഷ കമ്മിഷന് നിയമം (1992), ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മിഷന് നിയമം (2004) എന്നിവ പാസാക്കിയതു പാര്‍ലമെന്റിന്റെ അധികാരപരിധിയിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.