കാ​ട്ടാ​ക്ക​ട​യി​ൽ റോ​ഡി​നു കു​റു​കെ ക​സേ​ര​ക​ൾ നി​ര​ത്തി സ​മ​ര​ക്കാ​ർ; ചോദ്യം ചെയ്തയാൾക്ക് നേരെ കൈയേറ്റ ശ്രമം



കാ​ട്ടാ​ക്ക​ട: പ​ണി​മു​ട​ക്ക് ഒ​ന്നാം ദി​നം ‘ബ​ന്ദാ’​ക്കി സ​മ​രാ​നു​കൂ​ലി​ക​ൾ. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ സ​മ​ര​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ത​ട​ഞ്ഞു.

കാ​ട്ടാ​ക്ക​ട​യി​ല്‍ സ​മ​രാ​നു​കൂ​ലി​ക​ളും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പൊ​തു​സ​മ്മേ​ള​നം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് റോ​ഡി​ന് കു​റു​കെ ക​സേ​ര നി​ര​ത്തി​യി​ട്ട് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​തെ സ​മ​ര​ക്കാ​ർ വ​ഴി​ത​ട​ഞ്ഞു.

ക​സേ​ര​ക​ൾ മാ​റ്റ​ണ​മെ​ന്നും സ​ഞ്ചാ​ര സ്വാ​ത​ന്ത്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​തു​വ​ഴി വ​ന്ന ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രി​ലൊ​രാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നു വ​ഴ​ങ്ങാ​തെ അ​ക്ര​മാ​സ​ക്ത​രാ​യ സ​മ​രാ​നു​കൂ​ലി​ക​ൾ ഇ​ദ്ദേ​ഹ​ത്തെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് കൂ​ടു​ത​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​രു​കൂ​ട്ട​രെ​യും അ​നു​ന​യി​പ്പി​ച്ച് പ്ര​ശ്നം അ​വ​സാ​നി​പ്പി​ച്ചു.സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ലെ​ന്ന നേ​താ​ക്ക​ളു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ക്കാ​തെ​യാ​ണ് കോ​ൺ​ഗ്ര​സ് – ഇ​ട​ത് പ്ര​വ​ർ​ത്ത​ക​ർ സം​ഘം ചേ​ർ​ന്ന് അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട​ത്. സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Related posts

Leave a Comment