കൂത്തുപറമ്പ്: പ്രായപൂർത്തിയാ കാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ.
ആമ്പിലാട് സ്വദേശിയായ യുവതിയും പരിസരവാസിയായ യുവാവുമാണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്.
ഭർതൃമതിയും രണ്ട് മക്കളുടെ മാതാവുമായ 33 കാരിയെ ഈ മാസം 15 മുതലാണ് കാണാതായത്.
ഒപ്പം 33കാരനായ യുവാവിനെയും കാണാതായി. അന്വേഷണത്തിൽ ഇരുവരും ഒന്നിച്ചാണ് പോയതെന്ന് മനസിലായി. ഇതേ തുടർന്നാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പ്രകാരം എസ്ഐ കെ.ടി സന്ദീപിൻന്റെ നേതൃത്വത്തിൽ പോലീസ് സംഘം കാസർഗോഡ് എത്തിയെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈസൂരുവിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്.
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ പ്രേരണ നൽകിയെന്ന കുറ്റം ചുമത്തി യുവാവിനേയും യുവതിയേയും പോലീസ് കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
യുവാവിന് ഭാര്യയും മൂന്നു വയസുള്ള മകളുമുണ്ട്.