ലിസ്ബണ്‍: വിരമിക്കൽ സംബന്ധിച്ച ചോദ്യങ്ങളോടു രൂക്ഷമായി പ്രതികരിച്ച് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
തന്റെ ഭാവി തീരുമാനിക്കുന്നതു താൻ തന്നെയാണെന്നും കൂടുതൽ ചർച്ചകളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് മാസിഡോണിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ പ്ലേഓഫ് ഫൈനലിനു മുന്‍പായി മാധ്യമങ്ങളെ കണ്ടപ്പോഴാണു റൊണാൾഡോ(37) നിലപാട് വ്യക്തമാക്കിയത്.
എന്നോട് കുറച്ചുകാലമായി ഈ ചോദ്യം (വിരമിക്കൽ സംബന്ധിച്ച്) ചോദിക്കുന്നുണ്ട്. എന്റെ ഭാവി തീരുമാനിക്കുന്നത് ഞാൻതന്നെയാണ്, മറ്റാരുമല്ല.
എനിക്കു കളിക്കണമെന്നു തോന്നിയാൽ ഞാൻ കളിക്കും. കളിക്കേണ്ടെന്നു തോന്നിയാൽ കളി നിർത്തും. കൂടുതൽ ചർച്ചകളുടെ ആവശ്യമില്ല- റൊണാൾഡോ പറഞ്ഞു.
രാജ്യത്തിനും ക്ലബ്ബിനുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം അടുത്തിടെ റൊണാൾഡോ സ്വന്തം പേരിലാക്കിയിരുന്നു.