വ​ധ ഗൂ​ഢാ​ലോ​ച​ന കേ​സ്; ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ഇ​ന്നും വാ​ദം; ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പു​റ​ത്തു​വി​ട്ട ഓ​ഡി​യോ ക്ലി​പ്പ് ശ​ബ്ദാ​നു​ക​ര​ണ​മെ​ന്നു ദി​ലീ​പ്

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്നും വാ​ദം കേ​ള്‍​ക്കും.

ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​നാ​ണ് വാ​ദം കേ​ള്‍​ക്കു​ന്ന​ത്. ദി​ലീ​പി​ന്‍റെ വാ​ദം ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദ​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്.

കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ഇ​ന്ന​ലെ​യും ആ​രോ​പി​ച്ചു. നി​ര​വ​ധി കേ​സു​ക​ളി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്താ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ത്യം ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ന്നും ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു.
ദി​ലീ​പും കൂ​ട്ട​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ലേ സ​ത്യം പു​റ​ത്തു​വ​രൂ​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ദി​ച്ചു.

കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ല. നി​ല​വി​ല്‍ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നെ​തി​രേ ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി മ​റ്റൊ​രു ബെ​ഞ്ച് ത​ള്ളി​യ​താ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടി.​എ ഷാ​ജി വാ​ദി​ച്ചു.

ശ​ര​ത്തി​നെ അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കും
ന​ടി കേ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ദി​ലീ​പി​ന്‍റെ സു​ഹൃ​ത്തും വ്യ​വ​സാ​യി​യു​മാ​യ ശ​ര​ത്തി​നെ അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കും.

ഇ​യാ​ളെ കേ​സി​ല്‍ ആ​റാം പ്ര​തി​യാ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്ന് നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

വ​ധ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​മ്പോ​ള്‍ ഒ​രു വി​ഐ​പി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ന​ല്‍​കി​യ ഓ​ഡി​യോ ക്ലി​പ്പി​ലെ ശ​ബ്ദം ശ​ര​ത്തി​ന്‍റേ​ത് ത​ന്നെ​യാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ശ​ര​ത്തി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​ന​മാ​യ ശേ​ഷ​മാ​യി​രി​ക്കും അ​റ​സ്റ്റു​ണ്ടാ​കു​ക​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

കൂ​ടു​ത​ല്‍ പേ​രെ ചോ​ദ്യം ചെ​യ്യും
കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​രെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം. പ്ര​തി​പ​ട്ടി​ക​യി​ല്‍ ഉ​ള്ള​വ​രും കൂ​റു​മാ​റി​യ​വ​രെ​യും സാ​ക്ഷി​ക​ളെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

മാറ്റിയതു സ്വകാര്യചിത്രങ്ങൾ

ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പു​റ​ത്തു​വി​ട്ട ഓ​ഡി​യോ ക്ലി​പ്പ് ശ​ബ്ദാ​നു​ക​ര​ണ​മാ​ണെ​ന്നാ​ണ് ദി​ലീ​പ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ച​ത്.

മൊ​ബൈ​ലി​ല്‍ നി​ന്ന് മാ​റ്റി​യ​ത് സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളാ​ണ്. ചാ​റ്റു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ആ​രെ​യും ഏ​ല്‍​പ്പി​ച്ചി​ട്ടി​ല്ല. ഫോ​ണ്‍ ഹാ​ങ് ആ​വാ​തി​രി​ക്കാ​ന്‍ ചാ​റ്റു​ക​ള്‍ താ​ന്‍ ത​ന്നെ​യാ​ണ് ഡി​ലീ​റ്റ് ചെ​യ്ത​ത്. ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ത​ന്‍റെ കൈ​യി​ലി​ല്ലെ​ന്നും ദി​ലീ​പ് ആ​വ​ര്‍​ത്തി​ച്ചു.

Related posts

Leave a Comment