ജിപ്സിയെ മോഹിച്ച ജോൺ എബ്രഹാം


ഞാ​ന്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യം. എ​ന്‍റെ അ​ച്ഛ​നെ ബി​സി​ന​സ് പ​ങ്കാ​ളി ച​തി​ച്ചു. അ​ദ്ദേ​ഹം ഒ​രു പു​തി​യ ജി​പ്‌​സി​ക്കാ​യി ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ണ​മി​ല്ലാ​താ​യ​തോ​ടെ ആ ​ആ​ഗ്ര​ഹം ഉ​പേ​ക്ഷി​ക്കേ​ണ്ടിവ​ന്നു.

നി​റക​ണ്ണു​ക​ളോ​ടെ മോ​നെ നാ​ളെ ഈ ​ടേ​ബി​ളി​ല്‍ ന​മു​ക്ക് ക​ഴി​ക്കാ​നു​ള്ള ഭ​ക്ഷ​ണ​മു​ണ്ടാ​കു​മോ എ​ന്നെ​നി​ക്ക് അ​റി​യി​ല്ല എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ഞാ​നി​ന്നും ഓ​ര്‍​ക്കു​ന്നു​.

ഒ​രു​നാ​ള്‍ ഒ​രു ജി​പ്‌​സി വാ​ങ്ങ​ണ​മെ​ന്ന​ത് എ​ന്‍റെ കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു. അ​തി​നാ​ല്‍ എ​നി​ക്കി​ത് വ​ള​രെ വൈ​കാ​രി​ക​മാ​യ ഒ​ന്നാ​ണ്.

ഒ​രി​ക്ക​ലും നേ​ടാ​നാ​കാ​തെ പോ​യ കാ​മു​കി​യെപോ​ലെ​യാ​ണ്. അ​തേ​സ​മ​യം എ​നി​ക്ക് ആ ​ജി​പ്‌​സി​യോ​ട് സ്‌​നേ​ഹം തോ​ന്നാ​ന്‍ മ​റ്റൊ​രു കാ​ര​ണ​വു​മു​ണ്ടെ​ന്നാ​ണ് ജോ​ണ്‍ പ​റ​യു​ന്ന​ത്.

എ​നി​ക്ക് ജി​പ്‌​സി കി​ട്ടി​യ​ത് ആ​ര്‍​മി ക്വോട്ട​യി​ലൂ​ടെ​യാ​ണ്. ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ നി​ന്നു ല​ഭി​ച്ച ജി​പ്‌​സി എ​ന്ന​തി​ല്‍ താ​ന്‍ ഏ​റെ അ​ഭി​മാ​നി​ച്ചി​രു​ന്നു. -ജോ​ണ്‍ ഏ​ബ്ര​ഹാം

Related posts

Leave a Comment