കഞ്ചാവ് ചേര്‍ത്ത കേക്കുകളുടെ കഥകള്‍ നമ്മള് ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. സഹോദരിയുടെ വിവാഹക്കേക്കില്‍ കഞ്ചാവ് ചേര്‍ത്തതിനെക്കുറിച്ച് ഒരു യുവാവിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാകുന്നത്.
ചിലിയിലുള്ള അല്‍വാരോ റോഡിഗ്രസ് എന്ന 29കാരനാണ് ഏഴ് തട്ടുകളായുള്ള സഹോദരിയുടെ വിവാഹകേക്കില് കഞ്ചാവ് ചേര്‍ത്തത്. 20 മണിക്കൂര്‍ നേരം കൊണ്ടാണ് കേക്ക് തയ്യാറാക്കിയത്.
വൈറ്റ് ക്രീമിന് പുറമേ പൂക്കള്‍കൊണ്ട് അലങ്കരിച്ച കേക്കിന്റെ ഒരു തട്ടില്‍ ആണ് കഞ്ചാവ് ചേര്‍ത്തത്. ഈ തീരുമാനത്തിന് സഹോദരിയുടെ കൂടി പിന്തുണ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, കഞ്ചാവ് ചേര്‍ത്ത കേക്ക് പ്രായപൂര്‍ത്തിയായ അതിഥികള്‍ക്ക് മാത്രമാണ് നല്‍കിയത്.
ഈ കേക്ക് നല്കിയപ്പോഴുള്ള അതിഥികളുടെ പ്രതികരണം രസകരമായിരുന്നുവെന്നും റോഡിഗ്രസ് പറയുന്നു.
നടുവേദന മൂലം ബുദ്ധിമുട്ടിലായിരുന്ന തന്റെ ബന്ധു കഞ്ചാവ് കേക്ക് കഴിച്ചതിന് പിന്നാലെ വേദന മറന്ന് നൃത്തം ചെയ്തുവെന്നും റോഡിഗ്രസ് കൂട്ടിച്ചേര്‍ത്തു.
ചിലിയില്‍ സ്വകാര്യയിടങ്ങളില്‍ കഞ്ചാവ് ഉപയോഗത്തിന് നിരോധനമില്ലാത്തതിനാല് റോഡിഗ്രസിനെതിരെ കേസുണ്ടാവില്ലെന്നാണ് സൂചന.