ഉലക നായകന് കമല്‍ഹാസന്റേയും മുന്‍ ഭാര്യ സരികയുടെ ഇളയ മകളാണ് അക്ഷര ഹാസ്സന്‍. തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ അക്ഷരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
അതേ സമയം അക്ഷര ഹാസന് പ്രധാന വേഷത്തിലെത്തിയ അച്ചം മടം നാണം പയിര്‍പ്പ് എന്ന സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത് കഴിഞ്ഞദിവസമാണ്.
ചിത്രത്തില്‍ അക്ഷരയുടെ കഥാപാത്രം മെഡിക്കല്‍ സ്റ്റോറില്‍ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ പോകുന്ന സീനുണ്ട്.
അതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് അക്ഷര.
ഒരു സ്ത്രീ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ ഒറ്റയ്ക്ക് കടയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്. അതില്‍ ഒരു തെറ്റുമില്ലെന്നാണ് അക്ഷര പറയുന്നത്.
ലൈംഗിക ബന്ധത്തില്‍ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വഭാവികമല്ലേ ലൈംഗിക ബന്ധത്തില്‍ നിയന്ത്രണം പുരുഷനിലാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്.
അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതെന്ന് അക്ഷര പറയുന്നു.
ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചാണ് രാജാരാമമൂര്ത്തി രചനയും സംവിധാനവും നിര്‍വഹിച്ച അച്ചം മടം നാണം പയിര്പ്പ സംസാരിക്കുന്നത്.
ശ്രേയ ദേവ് ദുബെ ഛായാഗ്രഹം നിര്‍വഹിച്ച ചിത്രം അഡല്‍ട്ട് കോമഡി ജോണറാണ്.
അഞ്ജന ജയപ്രകാശ്, മാല്‍ഗുഡി ശുഭ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പി ച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ മികച്ച ചിത്രമെന്ന പേര് നേടിയെടുത്ത സിനിമ ഏറെ ചര്‍ച്ചയായി മാറിയിട്ടുണ്ട്.