തി​യ​റ്റ​ര്‍ വേ​ണ്ടാ​ത്ത താ​ര​ങ്ങ​ളെ തി​യ​റ്റ​റു​കാ​ര്‍​ക്കും വേ​ണ്ട; ദുൽഖർ വിശദീകരണം കേട്ടു,വി​ല​ക്ക് പി​ന്‍​വ​ലി​ച്ചെന്ന് ഫിയോക്

കൊ​ച്ചി: തി​യ​റ്റ​റു​ക​ള്‍ വേ​ണ്ട​ന്നു പ​റ​യു​ന്ന താ​ര​ങ്ങ​ളെ തി​യ​റ്റ​റു​കാ​ര്‍​ക്കും വേ​ണ്ടെ​ന്ന് ഫി​ലിം എ​ക്‌​സി​ബി​റ്റേ​ഴ്‌​സ് യു​ണൈ​റ്റ​ഡ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് കേ​ര​ള(​ഫി​യോ​ക്). ഒ​ടി​ടി​യി​ലേ​ക്ക് പോ​കു​ന്തോ​റും താ​ര​ങ്ങ​ള്‍ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ നി​ന്ന് മാ​റി​പ്പോ​കും.

തി​യ​റ്റ​ര്‍ റി​ലീ​സി​ന് ശേ​ഷം ചു​രു​ങ്ങി​യ​ത് 42 ദി​വ​സ​ത്തി​നു​ശേ​ഷം സി​നി​മ ഒ​ടി​ടി​യി​ലേ​ക്ക് എ​ന്ന തീ​രു​മാ​നം ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന ഫി​യോ​ക് ജ​ന​റ​ല്‍ ബോ​ഡി​യോ​ഗ​ത്തി​ന് ശേ​ഷം പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

വിശദീകരണം തൃപ്തികരം; ദു​ല്‍​ഖ​റി​ന്‍റെ വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു

കൊ​​​ച്ചി: ദു​​​ല്‍​ഖ​​​ര്‍ സ​​​ല്‍​മാ​​​ന്‍റെ ക​​​മ്പ​​​നി​​​ക്ക് ഫി​​​യോ​​​ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​യി​​രു​​ന്ന വി​​​ല​​​ക്ക് പി​​​ന്‍​വ​​​ലി​​​ച്ചു. ദു​​​ല്‍​ഖ​​​റി​​​ന്‍റെ ക​​​മ്പ​​​നി​​​യു​​​മാ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ളു​​​മാ​​​യും വീ​​​ണ്ടും സ​​​ഹ​​​ക​​​രി​​​ക്കാ​​​നും ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ല്‍​ചേ​​​ര്‍​ന്ന ജ​​​ന​​​റ​​​ല്‍ബോ​​​ഡി യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യി.

ദു​​​ല്‍​ഖ​​​റി​​​ന്‍റെ പു​​​തി​​​യ ചി​​​ത്രം സ​​​ല്യൂ​​​ട്ട് ഒ​​​ടി​​​ടി​​​യ്ക്ക് ന​​​ല്‍​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു വി​​​ല​​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ദു​​​ല്‍​ഖ​​​ര്‍ ന​​​ല്‍​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണ് വി​​​ല​​​ക്ക് പി​​​ന്‍​വ​​​ലി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഫി​​​യോ​​​ക് പ്ര​​​സി​​​ഡ​​ന്‍റ് കെ. ​​​വി​​​ജ​​​യ​​​കു​​​മാ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു

Related posts

Leave a Comment