കാറ്റടിച്ചാൽ പറക്കുന്ന ഒരപ്പത്തിന് 15 രൂപ, 2 മുട്ടയ്ക്കും അൽപം ഗ്രേവിക്കും 50 രൂപ; ഹോട്ടലിൽ കയറിയ എംഎൽഎ ബില്ല് കണ്ട് ഞെട്ടി; പരാതിയുമായി ചിത്തരഞ്ജൻ


ആലപ്പുഴ: ഭക്ഷണത്തിന് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നല്കി പി.പി. ചിത്തരഞ്ജൻ എംഎൽഎ.

കണിച്ചുക്കുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്നും അഞ്ച് അപ്പവും രണ്ട് മുട്ടക്കറിക്കും തന്നിൽ നിന്ന് 184 രൂപ ഈടാക്കിയെന്നാണ് എംഎൽഎയുടെ പരാതി.

കനം കുറഞ്ഞ ഒരു അപ്പത്തിന് 15 രൂപയും ഒരു മുട്ടയ്ക്കും അല്പ്പം ഗ്രേവിക്കും 50 രൂപയും ഹോട്ടല് ഉടമ ഈടാക്കിയെന്ന് ചിത്തരഞ്ജന് ആരോപിക്കുന്നു.

താൻ കയറിയത് സ്റ്റാർ ഹോട്ടലിൽ അല്ലെന്നും എസി ഹോട്ടല് എന്ന് പറഞ്ഞിട്ട് എസി ഇല്ലായിരുന്നുവെന്നും ഹോട്ടലില് വിലവിവരപ്പട്ടിക ഇല്ലായിരുന്നുവെന്നും എംഎൽഎ വ്യക്തമാക്കി.

ഹോട്ടലുകൾ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം.

പരാതിയിന്മേൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർക്ക് നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു.

Related posts

Leave a Comment