മെഡിക്കൽ കോളജിലെ സന്ദർശന പാസിന്‍റെ തുക വർധിപ്പിച്ചതിൽ വ്യാപക പ്രതിഷേധം; സമരത്തിനൊരുങ്ങി രാഷ്ട്രീയ സംഘടനകൾ


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ​ന്ദ​ർ​ശ​ന പാ​സി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ച​തി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം.

സ​ന്ദ​ർ​ശ​ന പാ​സി​ന്‍റെ വി​ല ഇ​ര​ട്ടി​യാ​യും അ​ഞ്ചി​ര​ട്ടി​യാ​കും വ​ർ​ധി​പ്പി​ച്ച​ത് കൊ​ള്ള​യാ​ണെ​ന്നു മാണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തുന്നവരുടെ ആ​ക്ഷേ​പം.

അ​ഞ്ചു രൂ​പ​യാ​യി​രു​ന്ന സ​ന്ദ​ർ​ശ​ന പാ​സി​ന് 10 രൂ​പ​യാ​യും എ​മ​ർ​ജ​ൻ​സി പാ​സി​ന് 50 രൂ​പ​യാ​യു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 30 ന് ​ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് ഫീ​സ് വ​ർ​ധ​ന​വി​വ​രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ച്ച​കഴിഞ്ഞ് ഒ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ 10 രൂ​പ​യും ആ​റു മു​ത​ൽ ഏ​ഴു​വ​രെ ഫീ​സ് ഇ​ല്ലാ​തെ​യും ഏ​ഴു മു​ത​ൽ 50 രൂ​പ​യു​മാ​ണ് രോ​ഗി സ​ന്ദ​ർ​ശ​ന പാ​സി​ന്‍റെ പു​തി​യ നി​ര​ക്ക്.

സ​ന്ദ​ർ​ശ​ന സ​മ​യ​ത്തി​നും ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു മ​ണി​ക്കൂ​ർ മാ​ത്ര​മേ രോ​ഗീസ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കൂ. ക​യ​റു​ന്പോ​ഴും ഇ​റ​ങ്ങു​ന്പോ​ഴും പാ​സ് സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണി​ക്ക​ണം.

ഒ​രു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ലോ പാ​സ് ന​ഷ്ട​പ്പെ​ട്ടാ​ലോ വീ​ണ്ടും ഇ​ര​ട്ടി ഫീ​സ് പി​ഴ​യാ​യി ന​ൽ​ക​ണം. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഫീ​സ് വ​ർ​ധ​ന​യ്ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

സ​ന്ദ​ർ​ശ​ന ഫീ​സ് വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​രം ചെ​യ്യാ​ൻ ചി​ല രാ​ഷ്ടീ​യ സം​ഘ​ട​ന​ക​ളും ത​യാ​റാ​കു​ക​യാ​ണ്.

Related posts

Leave a Comment