കാസര്‍ഗോഡ്: കിടപ്പുരോഗിയായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ഒമ്പത് വര്‍ഷം തടവ് ശിക്ഷ.
ചീമേനിയിലെ പി.എം. കുഞ്ഞികൃഷ്ണനെ (55) യാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. ഉണ്ണികൃഷ്ണന് വിവിധ വകുപ്പുകള്‍ പ്രകാരം ഒമ്പത് വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.
2016 സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ചീമേനി പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തുകയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. പരാതിക്കാരി വിചാരണക്കിടയില്‍ തന്നെ മരണപ്പെട്ടിരുന്നു.
അന്നത്തെ ചീമേനി എസ്ഐ എം. ശ്രീധരനായിരുന്നു കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാഘവന് ഹാജരായി.