വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത വി​ധം പ​ന്ത്ര​ണ്ടോ​ളം ചാ​റ്റു​ക​ള്‍   നശിപ്പിച്ചു; ദിലീപ് നീക്കം ചെയ്ത ചാറ്റിൽ ചില പ്രമുഖരും; പുറത്ത് വരുന്ന റിപ്പോർട്ടിലെ സുചനകൾ ഇങ്ങനെ….



കൊ​ച്ചി: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ൽ ന​ട​ൻ ദി​ലീ​പ് ഫോ​ണി​ലെ ചാ​റ്റു​ക​ള്‍ ന​ശി​പ്പി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. 12 ന​മ്പ​രു​ക​ളി​ലേ​ക്കു​ള്ള ചാ​റ്റു​ക​ൾ വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത വി​ധം നീ​ക്കി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

നീ​ക്കം ചെ​യ്ത​തി​ല്‍ ഷാ​ര്‍​ജ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സി​ഇ​ഒ ഗാ​ലി​ഫു​മാ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ മ​ല​പ്പു​റം സ്വ​ദേ​ശി ജാ​ഫ​ർ, തൃ​ശൂ​ര്‍ സ്വ​ദേ​ശി ന​സീ​ർ, എ​ന്നി​വ​രു​ടേ​തു​ള്‍​പ്പെ​ടെ 12 ചാ​റ്റു​ക​ളാ​ണ് ദി​ലീ​പ് ന​ശി​പ്പി​ച്ച​ത്.

ഫോ​ണു​ക​ൾ കോ​ട​തി​ക്ക് കൈ​മാ​റു​ന്ന​തി​ന് തൊ​ട്ടു മു​മ്പാ​ണ് വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത വി​ധം ചാ​റ്റു​ക​ൾ നീ​ക്കി​യ​ത്. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഈ ​ചാ​റ്റു​ക​ൾ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ ഹാ​ക്ക​ര്‍ സാ​യി ശ​ങ്ക​റി​നെ​തി​രെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കേ​സ് വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ സാ​യി ശ​ങ്ക​ര്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ല്‍.

Related posts

Leave a Comment