ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു.
കേസിൽ വിചാരണനടപടികൾ വൈകുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നും മറ്റുപ്രതികൾ ജാമ്യത്തിൽ ഇറങ്ങിയെന്നും ഹർജിയിൽ പറയുന്നു.
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു. ഇതിനാലാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന ഏകപ്രതിയാണ് താനെന്നും ഹർജിൽ പറയുന്നു.
അഭിഭാഷകര്‍ക്കെതിരേ നടിയുടെ പരാതി വീണ്ടും
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനുവേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന് ബി. രാമന്‍പിള്ള, അഡ്വ. ഫിലിപ്പ് ടി. വര്‍ഗീസ്, അഡ്വ. സുജേഷ് മേനോന് എന്നിവര്‍ക്കെതിരേ നേരത്തെ നല്കിയ പരാതിയിലെ പിഴവുകള്‍ തിരുത്തി അതിജീവിതയായ യുവനടി വീണ്ടും കേരള ബാര്‍ കൗണ്‍സിലില്‍ പരാതി നല്കി.
ഏഴിനു ചേരുന്ന ബാര്‍ കൗണ്‍സില്‍ യോഗം പരാതി പരിഗണിച്ചു നോട്ടീസ് നല്‍കുന്നതടക്കമുള്ള തുടര്‍നടപടികള്‍ തീരുമാനിക്കും.
പ്രതിയുടെ അഭിഭാഷകര്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കൂട്ടുനിന്നെന്നാരോപിച്ചാണ് കഴിഞ്ഞ മാര്‍ച്ച് 16നാണ് നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നത്.
അഭിഭാഷകര്‍ക്കെതിരേ പരാതി നല്‍കാനുള്ള ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ചല്ല പരാതി നല്‍കിയതെന്ന് ബാര്‍ കൗണ്‍സില്‍ അന്നുതന്നെ നടിക്ക് മറുപടി നല്‍കിയിരുന്നു.
കേരള ബാര്‍ കൗണ്‍സിലിന്റെ നിയമപ്രകാരം പരാതിയുടെ 30 പകര്‍പ്പുകള്‍ നല്‍കണം. നിയമപ്രകാരമുള്ള ഫീസായി 2,500 രൂപയും കെട്ടിവയ്ക്കണമെന്നുമുണ്ട്. ഈ വ്യവസ്ഥകളെല്ലാം പാലിച്ചാണ് നടി ഇന്നലെ വീണ്ടും പരാതി നല്‍കിയത്.
മൊബൈല്‍ ഫോണ്‍ രേഖകള്‍ നശിപ്പിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ സഹായിച്ചെന്നും പ്രോസിക്യൂഷന് സാക്ഷി ജിന്‍സണിനെ സ്വാധീനിക്കാന്‍ അഡ്വ. രാമന്‍പിള്ള ഇടപെട്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.
മറ്റൊരു സാക്ഷി സാഗര്‍ വിന്‍സെന്റിനെ സ്വാധീനിക്കാന്‍ പണം നല്‍കിയെന്നും നടി ആരോപിച്ചിട്ടുണ്ട്.