പാറശാല: പോലീസ് ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ക്ലിഫ് ഹൗസിലെ ഗാർഡും പരശുവയ്ക്കൽ അഞ്ചലിക്കോണം കല്ലൂർക്കോണം മണലിവിള വീട്ടിൽ അനീഷ് സേവ്യർ(32 )മരിച്ച സംഭവത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
പശുവൂർക്കോണം മണലിവിളവീട്ടിൽ രജ് കുമാർ(58.) വിളവംകോട് വാവറവിള വീട്ടിൽ ജയകുമാർ (39)എന്നിവരാണ് അറസ്റ്റിലായത്.അനീഷ് സേവ്യറിനെ കഴിഞ്ഞ ഞായർ ഉച്ചയോടെയാണ് ഇടിച്ചക്കപ്ലാമൂട്ന് സമീപം ട്രെയിൻ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതുദേഹത്തിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറുപ്പിൽ ഉണ്ടായിരുന്ന നാലുപേരിൽപ്പെട്ട രണ്ട് പേരെയാണ് ഇന്നലെ പിടികൂടിയത് .