ഇവന്റെ പേര് ഒംറാന് ദാനീഷ്. ഐഎസ് ഭീകരര്‍ക്കെതിരേ രൂക്ഷപോരാട്ടം നടക്കുന്ന സിറിയയിലെ ആലപ്പോയില്‍ നിന്നും രക്ഷപ്പെടുത്തിയ അഞ്ചുവയസുകാരന്. ഒരു സീറ്റില്‍ നിര്‍വികാരനായി ഇരിക്കുന്ന ഈ കുരുന്നിനെക്കുറിച്ചാണ് ലോകം ഇപ്പോള്‍ സംസാരിക്കുന്നതും ചിന്തിക്കുന്നതും. ബോംബ് ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്ക്കിടയില്നിന്നാണ് ഇവനെ കണ്ടെത്തുന്നത്. ശരീരമാസകലം മുറിവുകളും പൊടിയും പറ്റി തീര്‍ത്തും അവശനായ നിലയിലായിരുന്നു ഒംറാന്. എന്നാല്‍ ഇവന്റെ കണ്ണില്‍നിന്നും ഒരിറ്റു കണ്ണീര് കിനിഞ്ഞിറങ്ങിയില്ല. വേദനകളെല്ലാം കടിച്ചമര്ത്തുന്നവന്റെയോ അല്ലെങ്കില്‍ മനസ് മരവിച്ചവന്റെയോ ഭാവം.
രക്ഷാപ്രവര്‍ത്തകര്‍ നേരെ ആംബുലന്‍സില്‍ എടുത്തിരുത്തിയപ്പോഴും അവന് ഇതേ ഭാവം. കാമറകണ്ണുകള്‍ തുരുതുരാ കണ്ണുചിമ്മിയപ്പോഴും ആരോടും പരിഭാവമില്ലാതെ അവനിരുന്നു. ഏതോ സന്നദ്ധപ്രവര്‍ത്തകനാണ് ഇവന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്.
ബുധനാഴ്ച രാത്രിയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഖട്ടര്‍ജി ജില്ലയിലുണ്ടായ വ്യോമാക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ബാലനെ എം 10 എന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിന് ക്ഷതമേറ്റിട്ടില്ലെന്നും കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തെന്നും ഡോതക്ടര്മാര് വ്യക്തമാക്കി. സിറിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്യുന്നതിനിടെ ബോട്ട് മുങ്ങി തുര്‍ക്കി തീരത്തടിഞ്ഞ സിറിയന്‍ അഭയാര്‍ഥി ബാലന് അയ്ലാന് കുര്‍ദിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.