മയക്കുമരുന്ന് മനൽകി മയക്കിയശേഷം തന്നെ ഭർത്താവ് സുഹൃത്തിന് കാഴ്ചവച്ചു; പിന്നീട് കൊലപ്പെടുത്താൻ ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി


ക​ണ്ണൂ​ർ: യു​വ​തി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നും സു​ഹൃ​ത്തി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ണൂ​ർ ക​രി​മ്പം സ്വ​ദേ​ശി​യാ​യ ഭ​ര്‍​ത്താ​വ്, ഭ​ര്‍​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് ത​ളി​പ്പ​റ​മ്പു​കാ​ര​നാ​യ അ​ഷ്റ​ഫ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത്.

ഭ​ർ​ത്താ​വി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ 16 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ഷ്റ​ഫ് പീ​ഡി​പ്പി​ച്ചു​വെ​ന്നും 2021 ൽ ​ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ ഭ​ർ​ത്താ​വ് ബൈ​ക്കി​ൽ നി​ന്നും ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്.

2006ൽ ​വി​ദേ​ശ​ത്താ​യി​രു​ന്ന ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സു​ഹൃ​ത്തു​മാ​യി വീ​ട്ടി​ൽ വ​രു​ക​യും ല​ഹ​രി മ​രു​ന്ന് ന​ൽ​കി​യ പാ​നി​യം യു​വ​തി​ക്ക് ന​ൽ​കി​യ​തി​ന് ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ പ​ല പ്രാ​വ​ശ്യം വീ​ട്ടി​ൽ വ​ന്നി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു.

പി​ന്നീ​ട് 2021ല്‍ ​ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ഭ​ര്‍​ത്താ​വ് ത​ള്ളി താ​ഴെ​യി​ട്ട് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ.​പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment