തിരുത മീനിന്റെ പ്രത്യേകതയെക്കുറിച്ച് ഗൂഗിളിൽ പരതി സോഷ്യൽ മീഡിയ. തിരുത മീൻ കറി എങ്ങനെയാണ് വയ്ക്കുന്നത് എന്നതിനെക്കുറിച്ചും ചിലർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്.
മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുളള തന്നെ തിരുത തോമ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന കെ. വി തോമസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തിരുത മീനിനെക്കുറിച്ച് സോഷ്യൽ മീഡിയയും അന്വേഷണം ആരംഭിച്ചത്.
തിരുത മീനിന്റെ വിലയെക്കുറിച്ചും ചിലർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമൃദ്ധമായി കണ്ടുവരുന്ന തിരുത ഓരുജലത്തില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമായ മത്സ്യമാണ് .
മാംസത്തിന്റെ രുചി, ഉയര്‍ന്ന കമ്പോളവില എന്നിവയാണ് വളര്‍ത്തുമീനെന്ന നിലയില്‍ തിരുതയുടെ പ്രശസ്തിക്കു കാരണം. വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്.
ശ്രീലങ്ക, പാകിസ്താൻ, വിയറ്റ്നാം, ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, ആസ്ത്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും തിരുതമത്സ്യങ്ങളെ വളർത്തുന്നത്.
തമിഴ്നാട്ടിൽ കടൽത്തീരങ്ങളിൽ നിന്നു ശേഖരിക്കുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തിയശേഷം ഉൾനാടൻ ശുദ്ധജലാശയങ്ങളിൽ വളർത്തിയാണ് കൂടുതലായും മത്സ്യകൃഷി നടത്തുന്നത്.
പശ്ചിമബംഗാളിൽ തടാകങ്ങളിലും നെൽവയലുകളിലും തിരുത മത്സ്യം കൃഷി ചെയ്യുന്നുണ്ട്.