കൊച്ചി: കൊച്ചിയില്‍ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍. വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് നടപടി.
കൗണ്‍സിലര്‍ ടിബിന്‍ ദേവസി ഉള്‍പ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കടവന്തരയിലെ വ്യാപാരിയായ കാസര്‍ഗോഡ് സ്വദേശിയാണ് പരാതിക്കാരന്.
ടിബിനും സംഘവും വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ് ടിബിന്‍.