കരഞ്ഞുകൊണ്ട് ആ പോലീസുകാരൻ പറഞ്ഞു;  അമിത ജോലി ഭാരവും മേലുദ്യോഗസ്ഥന്‍റെ പീഡനവും സഹിക്കാൻ വയ്യ; ക്യാ​മ്പി​ൽ നി​ന്നും കാ​ണാ​താ​യ പോ​ലീ​സുകാരനെ കണ്ടെത്തിയപ്പോൾ… 

മ​ല​പ്പു​റം: അ​രി​ക്കോ​ട് എം​എ​സ്പി ക്യാ​മ്പി​ൽ നി​ന്നും കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ടെ​ത്തി.

സ്‌​പെ​ഷ്യ​ൽ ഓ​പ്പ​റേ​റ്റിം​ഗ് ഗ്രൂ​പ്പി​ലെ പോ​ലീ​സു​കാ​ര​നാ​യ വ​ട​ക​ര സ്വ​ദേ​ശി പി.​കെ. മു​ബ​ഷീ​റി​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​യാ​ൾ ഭാ​ര്യ​യോ​ടൊ​പ്പം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.

ജോ​ലി സ​മ്മ​ർ​ദ്ദം കാ​ര​ണ​മാ​ണ് മു​ബ​ഷീ​ർ ക്യാ​മ്പി​ൽ നി​ന്നും ഓ​ടി​പ്പോ​യ​തെന്നാ​ണ് വി​വ​രം. സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​പ്പോ​ഴും ജോ​ലി​യി​ൽ തു​ട​രാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് ക​ര​ഞ്ഞ​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ബ​ഷീ​റി​നെ ക്യാ​മ്പി​ൽ നി​ന്നും കാ​ണാ​താ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ പീ​ഡ​നം സ​ഹി​ച്ച് ഇ​നി​യും ക്യാ​മ്പി​ൽ തു​ട​രാ​നാ​കി​ല്ലെ​ന്ന മു​ബ​ഷീ​റി​ന്‍റെ ക​ത്തും ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ഭാ​ര്യ ഷാ​ഹി​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മെ​സി​ൽ ക​ട്ട​ൻ​ചാ​യ നി​ർ​ത്ത​ലാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന് ത​ന്നെ പാ​ല​ക്കാ​ട് ക്യാ​മ്പി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​താ​യും, കാ​ന​ഡ​യി​ലാ​യി​രു​ന്ന ഭാ​ര്യ നാ​ട്ടി​ലെ​ത്തി​യി​ട്ടും കാ​ണാ​ൻ ഒ​രു ദി​വ​സം പോ​ലും ലീ​വ് അ​നു​വ​ധി​ച്ചി​ല്ലെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment