ടി.പി.സന്തോഷ്കുമാര്‍
തൊടുപുഴ: തമ്പില്‍ തളിര്‍ത്ത പ്രണയത്തിന് ഇന്ന് സാഫല്യമായി. തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തില്‍ ബീഹാര്‍ സ്വദേശി പിന്റോ മുര്മുറുവും മഹാരാഷ്ട സ്വദശിനി രേഷ്മയും താലി ചാര്‍ത്തിയപ്പോള്‍ ഇവരുടെ മൂന്നു വര്‍ഷം നീണ്ട സര്‍ക്കസ് കൂടാരത്തിലെ പ്രണയ സ്വപ്നമാണ് പൂവണിഞ്ഞത്.
ജംബോ സര്‍ക്കസിലെ താരങ്ങളായ ഇരുവര്‍ക്കും സര്‍ക്കസ് കൂടാരത്തില്‍ കഴിയുമ്പോഴാണ് പ്രണയം മൊട്ടിട്ടത്.ജംബോ സര്‍ക്കസിന്റെ രണ്ടു ഗ്രൂപ്പുകളിലായിരുന്നു ഇരുവരും പ്രകടനം നടത്തിയിരുന്നത്.
പിന്റോ ഫ്ളൈയിംഗ് ട്രപ്പീസ്, ഗ്ലോബ് റൈഡിംഗ്, ലൂസ് വയര്‍, കത്തി അഭ്യാസം എന്നിവയില്‍ വിദഗ്ധനാണ്. രേഷ്മ സാരി ബാലന്‍സിംഗ് ,ഹൈ വീല്‍ സൈക്ലിംഗ് എന്നിവയാണ് അവതരിപ്പിക്കുന്നത്.
സര്‍ക്കസ് വേദിയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് പിന്റോ രേഷ്മയെ തന്റെ പ്രണയം അറിയിക്കുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കോവിഡിനെ തുടര്‍ന്ന് സര്‍ക്കസ് കൂടാരങ്ങള്‍ അടച്ചു പൂട്ടിയതോടെ വിവാഹം അനിശ്ചിതമായി നീണ്ടു പോകുകയായിരുന്നു.
ഇപ്പോള്‍ സര്‍ക്കസ് വീണ്ടും സജീവമായതോടെ ഇരുവരും ഒന്നാകാന്‍ തീരുമാനിക്കുകയായിരുന്നു. ജംബോ സര്‍ക്കസ് ഉടമ ജയശങ്കറിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ നടത്തി.
ക്ഷേത്രം ഭാരവാഹികളെ കണ്ട് അനുവാദം വാങ്ങി ഇന്നു രാവിലെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വിവാഹം നടത്തുകയായിരുന്നു.
വധുവരന്മാരുടെ ബന്ധുക്കള്‍ക്കു പുറമെ ജംബോ സര്‍ക്കസിലെ മുഴുവന്‍ താരങ്ങളും ക്ഷേത്രം ജീവനക്കാരും വിവാഹത്തിന് സാക്ഷ്യം വഹിച്ചു.