കൊച്ചി: കടബാധ്യതയെത്തുടര്‍ന്ന് ഒരുകുടുംബത്തിലെ മൂന്നു പേര് ആത്മഹത്യചെയ്ത സംഭവത്തില്‍ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് കൊച്ചി സിറ്റി പോലീസ് കൗണ്‍സലിംഗ് നല്‍കും.
സംഭവം നേരില്‍ കണ്ട മക്കളായ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആശ്രിത, യുകെജി വിദ്യാര്‍ഥി ആര്‍ജവ് എന്നിവര്‍ക്കാണ് കൗണ്‍സലിംഗ് നല്‍കുന്നത്.
പാലാരിവട്ടം വെണ്ണല ശ്രീകല റോഡില്‍ വെളിയില്‍ ഗിരിജ (68), മകള്‍ രജിത (36), രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ ജീവനൊടുക്കിയത്.
കടബാധ്യത സൂചിപ്പിക്കുന്ന രണ്ട് ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചിരുന്നു. കുട്ടികള്‍ ഉറക്കമുണര്‍ന്നപ്പോഴാണ് മരിച്ചു കിടക്കുന്ന മാതാപിതാക്കളെയും മുത്തശിയെയും കണ്ടത്.
ആശ്രിത തന്നെയാണ മരണവിവരം അടുത്ത ബന്ധുവിനെ അറിയിച്ചത്. ആത്മഹത്യ ചെയ്ത മൂന്നു പേരുടെയും സംസ്കാരം ഇന്നലെ നടന്നു. പ്രശാന്തിന്റെ അമ്മയുടെ സംരക്ഷണയിലാണ് കുട്ടികള്‍ ഇപ്പോള്‍.