അ​ട്ട​പ്പാ​ടി​യി​ലേ​തു 2400 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള നാ​ഗ​രി​ക സം​സ്കാ​രം?


എം.​വി. വ​സ​ന്ത്
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ക​ണ്ടെ​ത്തി​യ​തു 2400 വ​ർ​ഷ​മെ​ങ്കി​ലും പ​ഴ​ക്ക​മു​ള്ള നാ​ഗ​രി​ക സം​സ്കാ​ര​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ളെ​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം.

പു​രാ​ത​ന സം​സ്കാ​രം എ​ന്ന​തി​ന​പ്പു​റം അ​ക്കാ​ല​ത്തെ നാ​ഗ​രി​ക സം​സ്കാ​ര​മാ​ണ് ഇ​തെ​ന്ന​തു കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കു വി​ര​ൽ​ചൂ​ണ്ടു​ന്നു.

ഇ​ത്ര​യും പ​ഴ​ക്ക​മേ​റി​യ സം​സ്കാ​രം കേ​ര​ള​ത്തി​ലെ​വി​ടെ​യും ഇ​തു​വ​രെ​യും റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടി​ല്ല.അ​ട്ട​പ്പാ​ടി പോ​ലെ ആ​ദി​മ നാ​ഗ​രി​ക സം​സ്കാ​ര​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ളാ​ൽ സ​ന്പ​ന്ന​മാ​യ മ​റ്റൊ​രു പ്ര​ദേ​ശ​വും കേ​ര​ള​ത്തി​ൽ ആ​ർ​ക്കി​യോ​ള​ജി വ​കു​പ്പി​ന്‍റെ പ​ഠ​ന​ങ്ങ​ളി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടു​മി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ അ​ട്ട​പ്പാ​ടി സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ​ക്കു വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യാ​പ്തി​യു​മു​ണ്ടാ​കും.

ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡ് കൊ​ടു​മ​ണ​ൽ, മ​ധു​ര ശി​വ​ഗം​ഗ​യി​ലെ കീ​ഴാ​ടി സം​സ്കാ​ര​ത്തി​ന്‍റെ അ​തേ​കാ​ല​ത്തു അ​ട്ട​പ്പാ​ടി​യി​ൽ നാ​ഗ​രി​ക സം​സ്കാ​രം നി​ല​നി​ന്നി​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് ഇ​പ്പോ​ൾ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.

ച​രി​ത്ര​ഗ​വേ​ഷ​ക​നാ​യ ഡോ.​എ.​ഡി. മ​ണി​ക​ണ്ഠ​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തി​ന്‍റെ ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ന്ന ആ​ദി​മ സം​സ്കാ​ര ശേ​ഷി​പ്പു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ മ​ല​ബാ​ർ റീ​ജി​യ​ണ​ൽ ഘ​ട​കം ഇ​തേ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ആ​ഴ്ച അ​ട്ട​പ്പാ​ടി​യി​ലെ​ത്തി​യി​രു​ന്നു.
ഇ​തി​നു പി​ന്നാ​ലെ കേ​ര​ള കൗ​ണ്‍​സി​ൽ ഫോ​ർ ഹി​സ്റ്റോ​റി​ക്ക​ൽ റി​സ​ർ​ച്ച് മു​ൻ ഡ​യ​റ​ക്ട​റും “പ​മ’ ച​രി​ത്ര​ഗ​വേ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​പി.​ജെ. ചെ​റി​യാ​ൻ അ​ട്ട​പ്പാ​ടി​യി​ലെ​ത്തി.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​മ​ണി​ക​ണ്ഠ​നൊ​പ്പം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. വ​ള​രെ വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ളാ​ണ് അ​ട്ട​പ്പാ​ടി സ​മ്മാ​നി​ക്കു​ന്ന​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​വാ​നി, ശി​രു​വാ​ണി, കൊ​ട​ങ്ങ​ര​പ്പ​ള്ളം ന​ദീ​ത​ട​ങ്ങ​ളി​ൽ നാ​ഗ​രി​ക സം​സ്കാ​രം നി​ല​നി​രു​ന്ന​താ​യി ഡോ. ​പി.​ജെ. ചെ​റി​യാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ത്തി​യ മൂ​ന്ന് ദി​വ​സ​ത്തെ ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ പ്രാ​ചീ​ന ക​ല്ല​റ​ക​ൾ, ന​ന്ന​ങ്ങാ​ടി​ക​ൾ, നാ​ട്ടു​ക​ല്ലു​ക​ൾ, ബ്ലാ​ക്ക് ആ​ൻ​ഡ് റെ​ഡ് വെ​യ​ർ പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​ഠ​ന​ങ്ങ​ളി​ൽ നി​ന്നും അ​ട്ട​പ്പാ​ടി​യി​ൽ 2400 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള നാ​ഗ​രി​ക​സം​സ്കാ​രം ഉ​ള്ള​താ​യും അ​നു​മാ​നി​ക്കാം.

സൗ​ത്ത് ഇ​ന്ത്യ​യി​ലെ ഏ​ഴ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് മി​ക​വു​റ്റ ബ്ലാ​ക്ക് ആ​ൻ​ഡ് റെ​ഡ് വെ​യ​ർ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ത​ന്നെ ഏ​റ്റ​വും മി​ക​വു​റ്റ​തും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ബ്ലാ​ക്ക് ആ​ൻ​ഡ് റെ​ഡ് വെ​യ​ർ പാ​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത് അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നു​മാ​ണ്.

ഇ​തി​ന് ഏ​ക​ദേ​ശം 2400 വ​ർ​ഷ​ത്തെ പ​ഴ​ക്കം ഉ​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഡോ ​മ​ണി​ക​ണ്ഠ​ൻ, മാ​ണി പ​റ​ന്പേ​ട്ട്, അ​ഗ​ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ ടി. ​സ​ത്യ​ൻ, ഡോ.​മു​ഹ​മ്മ​ദ് കു​ട്ടി, പി.​കെ. ബി​നോ​യ്, ച​രി​ത്ര വി​ദ്യാ​ർ​ഥി​യാ​യ അ​ലീ​ഷ മേ​രി, ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യ എം.​പി. പ്ര​വീ​ണ്‍​കു​മാ​ർ എ​ന്നി​വ​ർ മൂ​ന്നു ദി​വ​സ​ത്തെ ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Related posts

Leave a Comment