തൊഴിലാളികളോടു അനുഭാവപൂര്‍വം പെരുമാറുന്ന മുതലാളിമാര്‍ എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
സൂറത്തിലെ വജ്രവ്യാപാരി സാവ്ജി ധോലക്യ ഇത്തരത്തിലൊരാളാണ് ജീവനക്കാര്‍ക്ക് കാറുള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്കി ധോലക്യ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
അടുത്തിടെ അഞ്ച് ജീവനക്കാര്‍ക്ക് ബിഎംഡബ്ല്യൂ കാര്‍ സമ്മാനിച്ച് ഞെട്ടിച്ച ഐടി കമ്പനിയുടെ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ മറ്റൊരു ഐടി സ്ഥാപനമാണ് അപ്രതീക്ഷിത സമ്മാനവുമായി ജീവനക്കാരെ ഞെട്ടിച്ചത്. കമ്പനിയിലെ 100 ജീവനക്കാര്‍ക്ക് മാരുതി സുസുക്കി കാറുകള്‍ ആണ് സമ്മാനമായി നല്‍കിയത്.
‘ഐഡിയാസ്2ഐടി’ എന്ന കമ്പനിയാണ് ജീവനക്കാര്‍ക്കായി അപ്രതീക്ഷിത സമ്മാനമൊരുക്കിയത്.
15 കോടിയോളം രൂപയാണ് കമ്പനി ഇതിനായി ചിലവഴിച്ചത്. കാറുകള്‍ കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രിയും ചേര്‍ന്ന് കൈമാറി.
എസ് ക്രോസ് മുതല്‍ ബലേനോ വരെയുള്ള കാറുകളാണു വിവിധ ശ്രേണിയിലുള്ള ജീവനക്കാര്‍ക്കായി നല്‍കിയത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കമ്പനിയുടെ വാര്‍ഷിക വരുമാനത്തില്‍ 56 ശതമാനം വര്‍ധനവുണ്ടായി. ജീവനക്കാരുടെ ഒത്തൊരുമയും പ്രയ്തനവുമാണ് ഇതിന് പിന്നിലെന്ന് ഗായത്രി പറഞ്ഞു.
കമ്പനിക്കൊപ്പം 10 വര്‍ഷത്തോളം സേവനം ചെയ്ത ജീവനക്കാരെയാണ് സമ്മാനത്തിനായി തെരഞ്ഞെടുത്തത്.
ഈ കാറുകള്‍ കമ്പനി അവര്‍ക്ക് നല്‍കുന്നതല്ല മറിച്ച് കഠിനാധ്വാനത്തിലൂടെ അവര്‍ തന്നെ നേടിയെടുത്തതാണ് എന്നാണ് മുരളിയുടെ വാക്കുകള്‍.
ഇത് ഒരു തുടക്കം മാത്രമാണെന്നും ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.