ഇടക്കാലത്ത് സിനിമയില്‍നിന്നും മാറിയാലോ എന്നൊക്കെ ആലോചിച്ചിരുന്നു.
വിദേശത്തുപോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നായിരുന്നു കരുതിയത്.
ജേക്കബിന്റെ സ്വര്‍ഗരാജ്യമായിരുന്നു ആ സമയത്ത് ചെയ്തത്. വിനീത് ശ്രീനിവാസനാണ് പിന്തുണ തന്ന് ചേര്‍ത്തുപിടിച്ചത്.
അതേപോലെ തന്നെ ഇടയ്ക്ക് ചില നോ പറഞ്ഞതുകാരണം സിനിമ കിട്ടാതെ കുറേക്കാലം വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട്.
അങ്ങനെയിരിക്കെയാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം കിട്ടിയത്. അത് നല്ലൊരു കഥാപാത്രവും നല്ലൊരു മാറ്റവുമായിരുന്നു.
സിനിമയില്‍ത്തന്നെ തുടരാമെന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. കഥാപാത്രത്തിനായി പ്രത്യേകിച്ച് തയാറെടുപ്പുകളൊന്നും നടത്താറില്ല.
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനിഷ്ടമാണ്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്.
ജേക്കബിന്റെ സ്വര്ഗരാജ്യത്തിലൂടെയാണ് തിരിച്ചുവരവുണ്ടാകുന്നത്. അത് നല്ലൊരു കഥാപാത്രവും നല്ലൊരു മാറ്റവുമായിരുന്നു.
-ശ്രീനാഥ് ഭാസി