മനഃപൂര്‍വമല്ല ഇത്രയും കാലം ഒരു അഭിമുഖം നല്‍കാതിരുന്നത്. പത്തുവര്‍ഷം മുമ്പ് അഭിമുഖം നല്കിയ വേളയില്‍ എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു.
എന്തിന് അങ്ങനെ പറഞ്ഞു എന്ന് ഏറ്റവും അടുപ്പമുള്ളവര്‍ പോലും ചോദിച്ചു. ഞാന്‍ കരുതിയതല്ല ആളുകള്‍ മനസിലാക്കിയത്.
അതാണ് അഭിമുഖങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ കാരണം. പിതാവിനെ ആരാധിക്കുന്ന മകനാണ് ഞാന്‍.
ദൈവവും അച്ഛനും തമ്മിലുള്ള വ്യത്യാസം, ദൈവത്തെ കാണാനാകില്ല, അച്ഛനെ നമുക്ക് കാണാം എന്നതാണ്.
മകന് താത്പര്യമില്ലെങ്കില്‍ സിനിമാ മേഖലയിലേക്കു വരുന്നതിനു ഞാൻ നിര്ബന്ധിക്കില്ല.
പ്രേമം സംവിധായകന് അല്‍ഫോണ്‍സ്പുത്രന്‍ ഒരിക്കല്‍ മകനെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമ പറഞ്ഞിരുന്നു.
സഞ്ജയ് ഓകെ പറയണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, രണ്ടു വര്‍ഷം കഴിഞ്ഞ് നോക്കാമെന്നായിരുന്നു മകന്റെ മറുപടി. ഞാന്‍ നിര്‍ബന്ധിച്ചില്ല.
സ്ക്രിപ്റ്റ് നോക്കിയാണ് ഞാന്‍ സിനിമ തെരഞ്ഞെടുക്കുന്നത്. കൊമേർഷ്യല്‍ എന്റർടെയ്നറിനുള്ള എല്ലാം സ്ക്രിപ്റ്റിലുണ്ടോ എന്ന് ഞാന്‍ നോക്കാറുണ്ട്.
-വിജയ്